കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് തങ്ങളുടെ സൈനിങ് പ്രഖ്യാപനങ്ങളെ കാണുന്നത്, ട്രാൻസ്ഫർമാർക്കറ്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നത് കാണാൻ ആരാധകർ ഏറെ ആഗ്രഹിക്കുന്നുണ്ട്.
താരതമ്യേനെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ മോശമായ ഒരു ട്രാൻസ്ഫർ വിൻഡോയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. സഹൽ, ഗിൽ, നിഷു കുമാർ തുടങ്ങിയ സൂപ്പർ താരങ്ങൾ ടീം വിട്ടു പോയപ്പോൾ ബ്ലാസ്റ്റേഴ്സിലേക്ക് വന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രമാണ്.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള ഒരു താരത്തിനു വേണ്ടി ട്രാൻസ്ഫർ നീക്കങ്ങളുമായി രംഗത്തുണ്ട് എന്ന് മാർകസ് കഴിഞ്ഞദിവസം അപ്ഡേറ്റ് പുറത്തുവിട്ടിരുന്നു. മാർക്കസിന്റെ ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൈനിങ് ഉടനെ തന്നെ പൂർത്തിയാക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ ആഗ്രഹിച്ച് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ മുതൽ തന്നെ രംഗത്തുണ്ട്. ഇഷാൻ പണ്ഡിതയുടെ സൈനിംഗ് ഈയാഴ്ചയോടെ തീരുമാനമാകുമെന്ന് നേരത്തെ മാർക്കസ് റിപ്പോർട്ട് ചെയ്തിരുന്നു.
മാർക്കസ് നൽകിയ ഈ റിപ്പോർട്ടുകൾ എല്ലാം കൂട്ടി വായിച്ചു നോക്കുമ്പോൾ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ് കാണപ്പെടുന്നത്. എന്തായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുള്ള ഒഫീഷ്യൽ പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കാം.