in

LOVELOVE CryCry OMGOMG LOLLOL AngryAngry

ആവേശം നിറഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ മത്സരം, ഇംഗ്ലീഷ് ടീമിനോട് സമനില

നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പർ, ക്രിസ്റ്റൽ പാലസ് റിസർവ് ടീമുകളോട് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചിരുന്നു. ഓഗസ്റ്റ് മാസം നടക്കാനിരിക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ലക്ഷ്യം വെച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം UK യിൽ നിന്നും ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തും.

നെക്സ്റ്റ് ജെൻ കപ്പിന് പിന്നാലെ നടന്ന സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ സമനില. ലീഗ് 2 ടീമായ എ. എഫ്. സി വിമ്പിൾഡണുമായുള്ള ഫ്രണ്ട്ലി മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം 3-3 എന്ന സ്കോറിന്റെ സമനില വഴങ്ങിയത്.

മത്സരത്തിൽ ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുന്നത്. മത്സരത്തിന്റെ ആദ്യ നിമിഷം തന്നെ ഐമനിലൂടെ ആദ്യ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയിൽ ജസീമിലൂടെ ലീഡ് രണ്ടായി ഉയർത്തി.

എന്നാൽ, 2 ഗോൾ ലീഡുമായി എതിരാളികളെ നേരിടാൻ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിഴവ് പറ്റി, രണ്ടാം പകുതിയിൽ 2 ഗോളുകൾ നേടി എ. എഫ്. സി വീമ്പിൾഡൺ മത്സരത്തിലേക്ക് തിരിച്ചു വന്നു.

ഇതോടെ 2-2 എന്ന സ്കോറിൽ സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഒരു ഗോൾ നേടി 3-2 എന്ന സ്കോറിനു മുന്നിലെത്തിയെങ്കിലും, മത്സരം അവസാനിക്കുന്നതിനു മുൻപ് 3-3 എന്ന സ്കോറിന്റെ ആവേശ സമനിലയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടാൻ ലീഗ് 2 ടീമായ വീമ്പിൾഡൺ എ. എഫ്. സി ക്ക് കഴിഞ്ഞു.

നേരത്തെ, നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പർ, ക്രിസ്റ്റൽ പാലസ് റിസർവ് ടീമുകളോട് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചിരുന്നു. ഓഗസ്റ്റ് മാസം നടക്കാനിരിക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ലക്ഷ്യം വെച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം UK യിൽ നിന്നും ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തും.

ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാനെ കാഴ്ചക്കാരാക്കി സൂപ്പർ താരത്തെ ഈസ്റ്റ്‌ ബംഗാൾ പൊക്കി…

ഒരു യുവതാരത്തെ കൂടി വിറ്റഴിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്