in

LOVELOVE LOLLOL OMGOMG CryCry

ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ..

അവസാന മത്സരത്തിന് മുന്നേ തന്നെ 2023 ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ. കുറച്ചു മുന്നേ നടന്ന പലസ്റ്റിൻ ഫിലിപ്പീനിസ് മത്സരത്തിൽ 4-0 എന്നാ മാർജിനിൽ പലേസ്റ്റിന് വിജയിച്ചിരുന്നു. ഈ ഒരു വിജയം ഇന്ത്യക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടി കൊടുത്തു.

അവസാന മത്സരത്തിന് മുന്നേ തന്നെ 2023 ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ. കുറച്ചു മുന്നേ നടന്ന പലസ്റ്റിൻ ഫിലിപ്പീനിസ് മത്സരത്തിൽ 4-0 എന്നാ മാർജിനിൽ പലേസ്റ്റിന് വിജയിച്ചിരുന്നു. ഈ ഒരു വിജയം ഇന്ത്യക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടി കൊടുത്തു.

24 ടീമുകൾ പങ്ക് എടുക്കുന്ന ടൂർണമെന്റാണ് ഏഷ്യ കപ്പ്‌.13 ടീമുകൾ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.ബാക്കി 11 ടീമുകളെയാണ് ഇപ്പോൾ നടക്കുന്ന ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരത്തിൽ നിന്ന് തെരെഞ്ഞെടുക്കുന്നത്.

6 ഗ്രൂപുകളിൽ നിന്നായി 24 ടീമുകളാണ് യോഗ്യത റൗണ്ടിൽ പങ്ക് എടുക്കുന്നത്. ഇതിൽ നിന്ന് ആറു ഗ്രൂപ്പ്‌ ചാമ്പ്യൻമാരെയും അഞ്ചു ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാർക്കും ലോകകപ്പ് യോഗ്യത ഉറപ്പാവും. അത് കൊണ്ട് തന്നെ ഫിലിപ്ൻസിന്റെ ഈ തോൽവി ഇന്ത്യക്ക് അനുഗ്രഹമായി.

നിലവിൽ മൂന്നു കളികളിൽ നിന്ന് നാല് പോയിന്റാണ് ഫിലിപ്‌മെൻസിനുള്ളത്. അതെ സമയം ഇന്ത്യക്ക് രണ്ട് കളികളിൽ നിന്ന് തന്നെ ആറു പോയിന്റായി. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച രണ്ടാം സ്ഥാനകരായിട്ട് ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം.

ഇന്ത്യക്ക് പുറമെ , പലസ്റ്റിൻ, ഉസ്ബെകിസ്താൻ, തായ്‌ലൻഡ്, ഹോങ് കൊങ്, ബഹ്‌റൈൻ, തജികിസ്ഥാൻ, കിർകിസ്താൻ എന്നീ ടീമുകളും യോഗ്യത ഉറപ്പാക്കി. യോഗ്യത ഉറപ്പാക്കി എങ്കിലും ഹോങ് കൊങ്ങിനെ എതിരെ ഇന്ന് നടക്കാനിരിക്കുന്ന അവസാന മത്സരവും വിജയിച്ചു ഗ്രൂപ്പ്‌ ജേതാക്കളായി തന്നെ ഏഷ്യൻ കപ്പിന് വിമാനം കേറാൻ തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.മത്സരം ഇന്ത്യൻ സമയം രാത്രി 8:30 ക്ക്‌

ഒരു പോയിന്റ് അകലെ ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത…

വീണ്ടും ഒരു മലയാളി താരം ഐ എസ് എൽ ക്ലബ്ബിലേക്ക്..