in , ,

LOVELOVE LOLLOL

ലൈവ് കാണാം, സെമിഫൈനൽ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്, ലൈനപ്പുകൾ പ്രഖ്യാപിച്ചു?

2022 ഡ്യൂറണ്ട് കപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളാകാൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻസ് തമ്മിൽ ഡ്യൂറണ്ട് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുകയാണ്.

2022 ഡ്യൂറണ്ട് കപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളാകാൻ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻസ് തമ്മിൽ ഡ്യൂറണ്ട് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുകയാണ്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്കാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് മുഹമ്മദൻസിന്റെ സീനിയർ ടീമിനെതിരെ ബൂട്ട് കെട്ടുന്നത്.

ഗ്രൂപ്പ്‌ എ യിൽ നിന്ന് 3 വിജയം 1 സമനിലയുമായി ഒന്നാം സ്ഥാനക്കാരായാണ് ഐ ലീഗ് ക്ലബ്ബ്‌ മുഹമ്മദൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ്‌ ഡി യിൽ നിന്നും 2 വിജയം 1 സമനില 1 തോൽവി എന്നിവയുമായി 7പോയന്റോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനക്കാർ എന്ന നിലയിൽ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

ഇന്ന് വിജയിക്കുന്ന ടീമിന് സെപ്റ്റംബർ 14-ന് നടക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ ഇടം നേടാം. ക്വാർട്ടർ ഫൈനലിൽ ഇടം നേടിയ ഏക റിസർവ് ടീമെന്ന ഖ്യാതിയുമയാണ് ബ്ലാസ്റ്റേഴ്‌സ് എങ്കിൽ, മറുഭാഗത്തു സീനിയർ താരങ്ങളെ അണിനിരത്തിയാണ് മുഹമ്മദൻസിന്റെ പടപ്പുറപ്പാട്.

ഇന്ന് നടക്കുന്ന മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം വൂട്ട് ആപ്പ്, വൂട്ട് സൈറ്റ്, ജിയോ ടിവി, സ്പോർട്സ് 18 ചാനൽ തുടങ്ങിയവയിൽ ലഭ്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് vs മുഹമ്മദൻ എസ്.സി മത്സരത്തിന്റെ ലൈനപ്പ് ഇങ്ങനെയാണ്:

ലൈവ് കാണാം, സെമിഫൈനൽ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ്, ലൈനപ്പുകൾ പ്രഖ്യാപിച്ചു?

ഡ്യൂറണ്ട് കപ്പ്‌ സ്വപ്നം മാത്രം, ബ്ലാസ്റ്റേഴ്‌സ് പുറത്തായി..