in , , ,

CryCry LOVELOVE OMGOMG AngryAngry LOLLOL

11 താരങ്ങളുടെ കരാർ ഈ സീസണോടെ അവസാനിക്കും; ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ കരാർ കാലാവധി അവസാനിക്കുന്നവരുടെ പട്ടികയിൽ ആരാധകരുടെ ഇഷ്ടതാരങ്ങളും

ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിക്കുമ്പോൾ പല താരങ്ങൾക്കും അവരുടെ ക്ലബ്ബുകളുമായുള്ള കരാർ അവസാനിക്കും. അതിനാൽ തന്നെ താരങ്ങളെ സ്വന്തമാക്കാനും നിലനിർത്താനുമുള്ള ഓട്ടത്തിലായിരിക്കും ക്ലബ്ബുകൾ. ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ ഒരു പിടി മികച്ച താരങ്ങളുടെ കരാർ അവസാനിക്കും. ഇത്തരത്തിൽ ഈ സീസൺ അവസാനം ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരങ്ങളെ ഒന്ന് പരിശോധിക്കാം.

ഐഎസ്എൽ ഒമ്പതാം സീസൺ പോരാട്ടങ്ങൾ അവസാനിക്കാൻ ഇനി കേവലം 5 മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോട് കൂടി ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിക്കും. ഇത്തവണത്തെ ഐഎസ്എൽ സീസൺ അവസാനിക്കുമ്പോൾ പല താരങ്ങൾക്കും അവരുടെ ക്ലബ്ബുകളുമായുള്ള കരാർ അവസാനിക്കും. അതിനാൽ തന്നെ താരങ്ങളെ സ്വന്തമാക്കാനും നിലനിർത്താനുമുള്ള ഓട്ടത്തിലായിരിക്കും ക്ലബ്ബുകൾ. ഐഎസ്എല്ലിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തവണ ഒരു പിടി മികച്ച താരങ്ങളുടെ കരാർ അവസാനിക്കും. ഇത്തരത്തിൽ ഈ സീസൺ അവസാനം ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന താരങ്ങളെ ഒന്ന് പരിശോധിക്കാം.

ഗോൾ കീപ്പർമാർ

ടീമിലെ നിലവിലെ ഗോൾ കീപ്പർമാരായ കരൺജിത്ത് സിംഗ്, സച്ചിൻ സുരേഷ് എന്നിവരുടെ കരാർ ഈ സീസൺ അവസാനം അവസാനിക്കും. കരഞ്ജിത്തിന്റെ എക്സ്പീരിയൻസ് കണക്കിലെടുത്തും സച്ചിൻ സുരേഷിനെ ഭാവിയിലെ താരമായും കണക്കിലെടുത്ത് ഇരുവർക്കും ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകാനാണ് സാധ്യത.

പ്രതിരോധം

സ്പാനിഷ് താരം വിക്ടർ മോങ്കിൽ, നായകൻ ജെസ്സൽ കർനേരിയോ, റൈറ്റ് ബാക്ക് ഹർമൻജോത് ഖബ്ര, എന്നിവരാണ് പ്രതിരോധനിരയിൽ സീസൺ അവസാനം കരാർ അവസാനിക്കാനിരിക്കുന്ന താരങ്ങൾ. ജെസ്സൽ ടീമിന്റെ നായകനായതിനാൽ ജെസ്സലിന് പുതിയ കരാർ ലഭിക്കാനുള്ള സാധ്യതകളുണ്ട്. എന്നാൽ ബാക്കി രണ്ട് പേരുടെയും കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് എന്ത് തീരുമാനാമെടുക്കുമെന്ന് വ്യക്തമല്ല.

മധ്യനിര

ഉക്രൈനിയൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നി, യുവമലയാളി മിഡ്ഫീൽഡർ വിബിൻ മോഹൻ, എന്നിവരാണ് മധ്യനിരയിൽ നിന്നും ഇത്തവണ കരാർ അവസാനിക്കുന്നവർ. ഇതിൽ വിബിൻ മോഹനുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉക്രൈനിയൻ ക്ലബ് ഒലക്സാൻഡ്രിയയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ എത്തിയ കലിയുഷ്‌നിയെ ടീമിൽ നിലനിർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് 8 കോടിയോളം രൂപ ചിലവഴിക്കേണ്ടി വരും. എന്നാൽ അതിനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല.

മുന്നേറ്റനിര

മലയാളി താരം നിഹാൽ സുധീഷ്, ഗ്രീക്ക് താരം ഡയമന്തക്കോസ്, അപോസ്റ്റലാസ് ജിയാനു, ബെംഗളൂരു എഫ്സിയിൽ നിന്നും ലോണിലെത്തിയ ബിദ്ധ്യാസാഗർ സിംഗ് എന്നിവരാണ് മുന്നേറ്റ നിരയിൽ നിന്നും ഈ സീസണോടെ കരാർ അവസാനിക്കുന്നവർ. ഇതിൽ മലയാളി താരം നിഹാൽ സുധീഷുമായി ബ്ലാസ്റ്റേഴ്‌സ് പുതിയ കരാറിൽ എത്തിയതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മുന്നേറ്റ നിരയിലെ വിദേശതാരങ്ങളായ ഡയമന്തക്കോസ്, അപോസ്റ്റലാസ് ജിയാനു എന്നിവർ അടുത്ത സീസണിൽ ഉണ്ടാവുമോ എന്ന കാര്യം വ്യകതമല്ല. ഇരുവരുമായി പുതിയ കരാറിലെത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമെങ്കിലും അൽവാരോ, ഡയസ് എന്നിവരുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ച നിലപാട് ഇവരുടെ കാര്യത്തിലും ഉണ്ടാവുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കാര്യങ്ങൾ ശുഭകരമല്ല; വിവാദ റഫറി ക്രിസ്റ്റൽ ജോണിന് വരാനിരിക്കുന്നത് എട്ടിന്റെ പണി

ചങ്കുറപ്പോടെ ബ്ലാസ്റ്റേഴ്‌സ് വെല്ലുവിളിക്കുന്നു, പ്ലേഓഫ് വീണ്ടും കളിക്കാനുണ്ടോ? ഇനി അവർ തീരുമാനിക്കും..