ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി വൈഭവ് സൂര്യവൻഷി ഐപിഎൽ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തിരിക്കുകയാണ്. ഐപിഎൽ മെഗാ ഓക്ഷനിൽ താരത്തെ സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുകയാണ്.
ഓക്ഷനിൽ തന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയിൽ നിന്ന് 1.1 കോടി രൂപക്കാണ് രാജസ്ഥാൻ റോയൽസ് യുവ പ്രതിഭയെ സ്വന്തമാക്കിയിരിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ഡൽഹി ക്യാപ്റ്റൽസും പിന്തുടർന്നിരുന്നെങ്കിലും കൈവിട്ട് പോവുകയായിരുന്നു.
12-ാം വയസ്സിൽ ബീഹാറിന് വേണ്ടി വൈഭവ് സൂര്യവൻഷി വിനു മങ്കാദ് ട്രോഫിയിൽ കളിച്ചപ്പോൾ താരം വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 400 റൺസുകളാണ് അടിച്ച് കൂട്ടിയത്.
അതോടൊപ്പം ചെന്നൈ വെച്ച് നടന്ന ഓസ്ട്രേലിയ അണ്ടർ 19 നെതിരായ മത്സരത്തിൽ താരം ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം 62 പന്തിൽ 104 റൺസുകൾ എടുത്തിരുന്നു. എന്തിരുന്നാലും 13 ക്കാരൻ രാജസ്ഥാൻ വേണ്ടി ഗംഭീര പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.