in ,

LOLLOL OMGOMG LOVELOVE

ഒരൊറ്റ പന്തിൽ പിറന്നത് 18 റൺസ്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുതം;വീഡിയോ കാണാം

ഒരൊറ്റ പന്തിൽ ബൗളർ വഴങ്ങിയത് 18 റൺസ്. അതും ഇന്നിങ്സിന്റെ അവസാന പന്തിൽ. ക്രിക്കറ്റ് ലോകത്ത് അധികമൊന്നും കണ്ട് കാണാത്ത ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത് തമിഴ് നാട് പ്രീമിയർ ലീഗിലാണ്. ചെപ്പൊക്കിൽ വെച്ച് നടന്ന സൂപ്പർ ഗില്ലിസും സേലം സ്പാർട്ടൻസും തമ്മിൽ നടന്ന മത്സരത്തിലാണ് സ്പാർട്ടൻസ് ക്യാപ്റ്റൻ അഭിഷേക് തൻവറാണ് ഒരൊറ്റ പന്തിൽ 18 റൺസ് വഴങ്ങിയത്.

മത്സരത്തിന്റെ 19.5 ഓവറിലാണ് സംഭവം. ഇന്നിങ്സിലെ അവസാന പന്തെറിഞ്ഞ അഭിഷേ് എറിഞ്ഞ ആദ്യ പന്ത് നോബോൾ ആയി മാറി. ഈ പന്തിൽ നിന്ന് ഒരു എക്സ്ട്രാ റണ്ണാണ് സൂപ്പർ ഗില്ലീസിന് ലഭിച്ചത്. അടുത്ത പന്ത് ഫ്രീ ഹിറ്റായിരുന്നു. ഫ്രീ ഹിറ്റിൽ ബാറ്റ‍ർ സഞ്ജയ് യാദവ് ഒരു സിക്സർ പറത്തി. എന്നാൽ ആ പന്തും നോബാളായിരുന്നു. ഇതോടെ പൂജ്യം പന്തിൽ സൂപ്പർ ഗില്ലിസിന് 8 റൺസ് കിട്ടി.

തൊട്ടടുത്ത പന്തിൽ അഭിഷേക് വീണ്ടും ഒരു നോബോൾ അറിഞ്ഞു. അതിൽ നിന്ന് എതിർ ടീം എക്സ്ട്രാ കൂടാതെ രണ്ട് റൺസും എടുത്തു. അങ്ങനെ പൂജ്യം പന്തിൽ 11 റൺസായി.

തൊട്ടടുത്ത പന്ത് അഭിഷേക് വൈഡ് എറിഞ്ഞു. സ്‌കോർ 12 ആയി. അവസാന പന്ത് നിയമപരമായി എറിഞ്ഞ അഭിഷേകിന്റെ ആ പന്തിൽ എതിർ ടീം സിക്സർ പറത്തി. ഇതോടെ ഒരൊറ്റ പന്തിൽ സൂപ്പർ ഗില്ലിസിന് ലഭിച്ചത് 18 റൺസ്.

അവസാനത്തെ ഓവറിലെ ആദ്യ അഞ്ചു പന്തിൽ അഭിഷേക് വെറും 8 റൺസ് മാത്രമാണ് വഴങ്ങിയിരുന്നത്. എന്നാൽ അവസാന പന്തിൽ 18 റൺസ് കൂടി ആയതോടെ ഒരു ഓവറിൽ 26 റൺസായി. അഭിഷേക് ആകെ 4 ഓവറിൽ 44 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

കാത്തിരുന്ന സൈനിങ്ങിന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ നീക്കങ്ങൾ ആരംഭിച്ചു?

ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി മെസ്സിയുടെ അസാധ്യ ഡ്രിബ്ലിൾ; വിഡിയോ കാണാം