in ,

LOVELOVE OMGOMG

ഡൽഹിക്ക് ആകെയുള്ളത് രണ്ട് വിദേശ താരങ്ങൾ??

കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ യുവ പ്രതിഭ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇന്ന് കഴിഞ്ഞ വർഷം നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ ഇറങ്ങുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ ഡൽഹിയുടെ ഏറ്റവും വലിയ വെല്ലുവിളി വിദേശ താരങ്ങളുടെ അഭാവം തന്നെയാണ്.

ആദ്യ കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ യുവ പ്രതിഭ റിഷബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഇന്ന് കഴിഞ്ഞ വർഷം നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ ഇറങ്ങുന്ന രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ ഡൽഹിയുടെ ഏറ്റവും വലിയ വെല്ലുവിളി വിദേശ താരങ്ങളുടെ അഭാവം തന്നെയാണ്.

ഡേവിഡ് വാർണർ,മിച്ചൽ മാർഷ്,ലുങ്കി എൻഗിടി, മുസ്താഫിസുർ റഹ്മാൻ,ടിം സൈഫെർട്ട്,റോവമൻ പവൽ എന്നിവരയാണ് ഡൽഹി ലേലത്തിലൂടെ സ്വന്തമാക്കിയ വിദേശ താരങ്ങൾ. ലേലത്തിന് മുന്നേ നിലനിർത്തിയ നോർട്ജെയാണ് മറ്റൊരു വിദേശ താരം.

വാർണറും മിച്ചൽ മാർഷും ഓസ്ട്രേലിയ പാകിസ്ഥാൻ പരമ്പരയിൽ പങ്ക് എടുക്കനതിനാൽ ഇത് വരെയും ഡൽഹി ടീമിനോപ്പം ചേർന്നിട്ടില്ല.പരിക്കേറ്റ നോർട്ജെ ഇത് വരെ തന്റെ കായിക ക്ഷമത വീണ്ടു എടുത്തിട്ടില്ല.മുസ്താഫിസുറും എൻഗിടിയും ഇപ്പോഴും ക്വാറന്റൈനിലാണ്.

അത് കൊണ്ട് തന്നെ നിലവിൽ രണ്ടേ രണ്ട് വിദേശ താരങ്ങൾ മാത്രമേ ഡൽഹിക്ക് ബാക്കിയൊള്ളു. റോവമൻ പവൽ,ടിം സൈഫെർട്ട് എന്നിവരാണ് ഈ രണ്ട് പേർ.

ഇനി മുംബൈയിലേക്ക് വന്നാൽ സൂപ്പർ താരം സൂര്യ കുമാർ യാദവിന്റെ പരിക്കാണ് ഏറ്റവും വലിയ തലവേദന. ഇന്ന് ഉച്ചക്ക് 3:30 ക്കാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഡൽഹി ക്യാപിറ്റൽസ് : 1 പൃഥ്വി ഷാ, 2 ടിം സെയ്‌ഫർട്ട്, 3 കെഎസ് ഭരത് / മൻദീപ് സിംഗ്, 4 ഋഷഭ് പന്ത് (ക്യാപ്റ്റൻ, WK), 5 റോവ്മാൻ പവൽ, 6 ലളിത് യാദവ്, 7 അക്സർ പട്ടേൽ, 8 ശാർദുൽ താക്കൂർ, 9 കുൽദീപ് യാദവ്, 10 ഖലീൽ അഹമ്മദ് , 11 കമലേഷ് നാഗർകോട്ടി / ചേതൻ സക്കറിയ

മുംബൈ ഇന്ത്യൻസ്: 1 ഇഷാൻ കിഷൻ (WK), 2 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 3 തിലക് വർമ്മ, 4 അൻമോൽപ്രീത് സിംഗ് / ഡെവാൾഡ് ബ്രെവിസ്, 5 കീറോൺ പൊള്ളാർഡ്, 6 ടിം ഡേവിഡ്, 7 സഞ്ജയ് യാദവ്, 8 ടൈമൽ മിൽസ്, 9 ജയദേവ് ഉനദ്കട്ട്, 10 എം. അശ്വിൻ, 11 ജസ്പ്രീത് ബുംറ

റൊണാൾഡോ നൽകിയ ഉപദേശമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് യുണൈറ്റഡ് യുവ താരം..

ഇന്ന് മുംബൈ ജയിച്ചാലും ഇല്ലെങ്കിലും സച്ചിൻ കൂടി ഭാഗമാകുന്ന റെക്കോർഡ് പിറക്കും