സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ നിലവിൽ യാതൊരു സാധ്യതയും കാണുന്നില്ല. കാരണം രാജസ്ഥാനും സഞ്ജുവും തമ്മിൽ വലിയ ആത്മബന്ധമുണ്ട്. ക്രിക്കറ്റ് കരിയറിൽ സഞ്ജു നേടിയ നേട്ടങ്ങൾക്ക് പിന്നിൽ രാജസ്ഥാന്റെ പങ്കും ചെറുതല്ല. നേരത്തെ തനിക്ക് മറ്റു ടീമുകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നുവെന്നും എന്നാൽ രാജസ്ഥാൻ വിടാൻ താൻ തയാറായില്ല എന്നും സഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു.
ALSO READ: 4 വെടിക്കെട്ട് താരങ്ങളെ റിലീസ് ചെയ്യാൻ സഞ്ജുവിന്റെ രാജസ്ഥാൻ; കടുത്ത തീരുമാനം
സഞ്ജു റോയൽസ് വിടാനുള്ള സാധ്യതകൾ കുറവാണെങ്കിലും അദ്ദേഹം റോയൽസ് വിട്ടാൽ സഞ്ജുവിനെ പൊക്കാൻ ആളുകളുണ്ട്. പ്രധാനമായും രണ്ട് ടീമുകളായിരിക്കും സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്ത് വരിക.ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് അതിൽ പ്രധാനി. മഹേന്ദ്ര സിങ് ധോണിക്ക് പിന്നാലെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ ചെന്നൈ തേടുന്നുണ്ട്. അതിൽ ചെന്നൈയുടെ ആദ്യ ഓപ്‌ഷൻ സഞ്ജുവാണ്.
ALSO READ: കിടിലൻ നീക്കം; ഹർദിക് പാണ്ട്യയെ റാഞ്ചാൻ രാജസ്ഥാൻ റോയൽസ് അടക്കം 3 ടീമുകൾ രംഗത്ത്
ചെന്നൈയും സഞ്ജുവുമായുള്ള റൂമറുകൾ നേരത്തെ പ്രചരിച്ചതാണ്. ചെന്നൈയിലെത്തിയാൽ നായകസ്ഥാനം ലഭിക്കില്ലെങ്കിലും ചെന്നൈയിൽ ധോണിയുടെ പിൻഗാമിയായി മാറാൻ സഞ്ജുവിന് ലഭിക്കും. കൂടാതെ വലിയ ആരാധകക്കൂട്ടായ്മയുള്ള ടീമാണ് ചെന്നൈ. അതിന്റെ ഗുണവും സഞ്ജുവിനുണ്ടാകും.
ALSO READ: 3 പേർ പുറത്തേക്ക്; ശ്രീലങ്കക്കെതിരായ ജീവൻമരണ പോരിന് നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ
സഞ്ജു റോയൽസ് വിടാൻ തയാറായാൽ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ടീമാണ് റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരു. ദിനേശ് കാർത്തിക് ടീം വിട്ടതോടെ അവർക്കും ഒരു ഇന്ത്യൻ കീപ്പർ ആവശ്യമുണ്ട്. ലോകേഷ് രാഹുലിനെയാണ് ആർസിബി ലക്ഷ്യം വെയ്ക്കുന്നതെങ്കിലും ടി20യിൽ രാഹുലിന്റെ മെല്ലെപോക്ക് വിമർശനത്തിന് വിധേയമാവാറുണ്ട്. അതിനാൽ രാഹുലിന് പകരം അവർക്ക് മികച്ച ഓപ്‌ഷൻ സഞ്ജുവാണ്.
ALSO READ: ടീമിൽ ഇടം വേണോ? സഞ്ജു അക്കാര്യം ചെയ്ത് കാണിക്കണമെന്ന് ഗംഭീർ
അതേ സമയം, സഞ്ജു രാജസ്ഥാൻ വിടാൻ സാധ്യതയില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ്. സഞ്ജു സാംസൺ, റിയാൻ പരാഗ്, യശ്വസി ജയ്‌സ്വാൾ, ജോസ് ബട്ലർ എന്നിവരെ നിലനിർത്താനാണ് റോയൽസിന്റെ പദ്ധതി.
ALSO READ: ആ രണ്ട് താരങ്ങളെ ഗംഭീർ ടീമിൽ ഉൾപ്പെടുത്തിയത് തെറ്റ്; വിമർശനവുമായി ആശിഷ് നെഹ്റ