in

LOVELOVE LOLLOL

ഫിഫ പുസ്കാസ് അവാർഡ്; 2021-ലെ ഏറ്റവും മികച്ച മൂന്നു ഗോളുകൾ ഫിഫ പ്രഖ്യാപിച്ചു…

ഗോളിന്റെ പ്രാധാന്യമോ മത്സരത്തിന്റെ നിലവാരമോ പരിഗണിക്കാതെ, ഏറ്റവും മനോഹരമായ ഗോളിനാണ് ഈ അവാർഡ് നല്കപ്പെടുന്നത്. 2021 ഫിഫ പുസ്കാസ് അവാർഡിന്റെ ഫൈനലിസ്റ്റുകളായ മൂന്നു താരങ്ങൾ ഇവരാണ് – എറിക് ലമേല, പാട്രിക് ഷിക്ക്, മഹ്ദി ടെറാമി.

2021 Puskas Award finalists revealed

2021 വർഷത്തെ ഏറ്റവും മികച്ച ഗോൾ ആരുടേതായിരിക്കും?.. ഫിഫ നൽകുന്ന ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുസ്കാസ് അവാർഡിന്റെ 2021-ലെ ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചു. ജനുവരി 17-ന് ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് 2021-ലെ ഫിഫയുടെ അവാർഡുകൾ നൽകുന്നത്.

ഗോളിന്റെ പ്രാധാന്യമോ മത്സരത്തിന്റെ നിലവാരമോ പരിഗണിക്കാതെ, ഏറ്റവും മനോഹരമായ ഗോളിനാണ് ഈ അവാർഡ് നല്കപ്പെടുന്നത്. 2021 ഫിഫ പുസ്കാസ് അവാർഡിന്റെ ഫൈനലിസ്റ്റുകളായ മൂന്നു താരങ്ങൾ ഇവരാണ് – എറിക് ലമേല, പാട്രിക് ഷിക്ക്, മഹ്ദി ടെറാമി.

2021 Puskas Award finalists revealed

– എറിക് ലമേല (ടോട്ടൻഹാം ഹോട്സ്പർ vs ആഴ്‌സനൽ)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സലിനെതിരായി നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിന് വേണ്ടി നേടിയ വളരെ മനോഹരമായ റബോണ കിക്ക് ഗോളാണ് എറിക് ലമേലയുടേത്.

– പാട്രിക് ഷിക്ക് (ചെക്ക്‌ റിപ്പബ്ലിക് vs സ്കോട്ലാൻഡ്)

ഈ വർഷം നടന്ന യൂറോ കപ്പ് 2020 ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡ് നേടിയത് പാട്രിക് ഷിക്കിന്റെ ഈ ഗോളാണ്. സ്കോട്ലാൻഡിനെതിരായ യൂറോ കപ്പ്‌ മത്സരത്തിലാണ് ചെക്ക്‌ റിപ്പബ്ലികിന് വേണ്ടി മൈതാന മധ്യത്തിൽ നിന്ന് പാട്രിക് ഷിക്ക് മികച്ച ഒരു ലോങ് റേഞ്ച് ഗോൾ നേടുന്നത്.

– മെഹ്‌ദി ടെറാമി (പോർട്ടോ എഫ്. സി vs ചെൽസി)

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസിക്കെതിരെ പോർട്ടോ എഫ്.സി താരം മെഹ്‌ദി ടെറാമി നേടിയ കണ്ണഞ്ചിപ്പിക്കുന്ന ഒരു ബൈസികിൽ കിക്ക് ഗോളാണ് 2021 ഫിഫ പുസ്കാസ് അവാർഡിന്റെ ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു ഗോളുകളിലൊന്ന്.

വിനീഷ്യസ് ജൂനിയര്‍, വീണ്ടും വരുന്നു ആഹ്ലാദത്തേറിലേറി ആരാധകർ ആവേശത്തിൽ…

ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാവാൻ റൂഡിഗർ, പിന്നാലെ വമ്പന്മാർ…