in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബിസിസിഐയുടെ വജ്രായുധം; ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ 22 കാരൻ; തകർപ്പൻ നീക്കം

ഒരു ലോങ്ങ് ടെം പദ്ധതി എന്ന നിലയിൽ ഗംഭീർ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ഗില്ലിനെ ഉപനായകനാക്കിയതും റിയാൻ പരാഗിന് അവസരം നല്കിയതുമൊക്കെ ലോങ്ങ് ടെം പദ്ധതിയുടെ ഭാഗമാണ്. ഇപ്പോഴിതാ ഒരു കിടിലൻ യുവതാരത്തിന് അരങ്ങേറ്റമൊരുക്കി ഗംഭീർ മറ്റൊരു പദ്ധതി കൂടി മെനയാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായതിന് പിന്നാലെ ഗൗതം ഗംഭീർ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ ഈ പരീക്ഷണങ്ങളിൽ പലതും വിജയിച്ചില്ലെങ്കിലും ഒരു ലോങ്ങ് ടെം പദ്ധതി എന്ന നിലയിൽ ഗംഭീർ ചില നീക്കങ്ങൾ നടത്തുന്നുണ്ട്. ഗില്ലിനെ ഉപനായകനാക്കിയതും റിയാൻ പരാഗിന് അവസരം നല്കിയതുമൊക്കെ ലോങ്ങ് ടെം പദ്ധതിയുടെ ഭാഗമാണ്. ഇപ്പോഴിതാ ഒരു കിടിലൻ യുവതാരത്തിന് അരങ്ങേറ്റമൊരുക്കി ഗംഭീർ മറ്റൊരു പദ്ധതി കൂടി മെനയാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്.

ALSO READ: ബംഗ്ലാദേശ് പരമ്പരയിൽ ബുംറയില്ല; ടെസ്റ്റിൽ പുതിയ ഉപനായകൻ

ഈ വർഷം നംവബറിൽ ഇന്ത്യ ഏറെ പ്രാധാന്യമുള്ള ഒരു പരമ്പര കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയിൽ വെച്ച് നടക്കുന്ന ബോർഡർ- ഗാവസ്‌കർ ട്രോഫി സീരിയസാണത്. 4 ടെസ്റ്റുകളാണ് ഇന്ത്യ ഓസ്‌ട്രേലിയ്ക്കെതിരെ ഈ സീരിസിൽ കളിക്കുന്നത്.

ALSO READ: ഞങ്ങൾക്ക് വേണം; ഇന്ത്യൻ യുവതാരത്തിനായി ഐപിഎൽ ടീമുകളുടെ പിടിവലി

ഏറെ പ്രാധാന്യമുള്ള ഈ സീരിസിൽ ഇന്ത്യയ്ക്കായി ഒരു യുവതാരം അരങ്ങേറ്റം നടത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ ലക്നൗ സൂപ്പർ ജയൻസ്റ്റിസിന് വേണ്ടി 150 കിലോ മീറ്റർ വേഗതയിൽ തുടർച്ചയായി പന്തെറിഞ്ഞ മായങ്ക് യാദവ് 22 കാരനാണ് ആ യുവതാരം. പേസിനെ പിന്തുണയ്ക്കുന്ന ഓസിസ് പിച്ചിൽ മായങ്കിന് അവസരം നല്കാൻ നേരത്തെ പല മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.

ALSO READ: അവനെ വീണ്ടും നായകനാക്കാൻ ഗംഭീർ ശ്രമിക്കുന്നുണ്ട്; ഭോഗ്ലെയുടെ വെളിപ്പെടുത്തൽ

താരത്തെ ഇന്ത്യ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ പരിഗണിക്കുമെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലിൽ പരിക്ക് കാരണം കളത്തിന് പുറത്ത് പോയ മായങ്കിനെ ബിസിസിഐ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ALSO READ: ബുമ്രയും സർഫ്രാസുമില്ല; പന്ത് തിരിച്ചെത്തും;ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യതാ ഇലവൻ ഇപ്രകാരം

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിദഗദ്ധരുടെ മേൽനേട്ടത്തിൽ റണ്ണിംഗ് അടക്കം താരത്തിന്‍റെ ബൗളിംഗില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനും താരത്തെ ഓസിസ് പരമ്പരയ്ക്ക് തയാറാക്കി വെയ്ക്കാനുമാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഒരു വജ്രായുധം പോലെയാണ് ബിസിസിഐ താരത്തെ നോക്കികാണുന്നത്.

CONTEXT: Selectors want tearaway pacer Mayank Yadav to be fit for Test series in Australia starting November

ദേശീയ ടീം താരമടക്കം രണ്ട് യുവതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ചിരുന്നു; പക്ഷെ..നടന്നത് മറ്റൊന്ന്

ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിലെ രണ്ടാമൻ ഉറുഗ്വേയൻ താരമോ? പുതിയ അപ്‌ഡേറ്റ്