ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും മികച്ച ദിവസമായിരുന്നു ഇന്നലെ. 3 സുപ്രധാന ട്രാൻസ്ഫറുകളാണ് കഴിഞ്ഞ ദിവസം ഐഎസ്എല്ലിൽ ഔദ്യോഗികമായി പൂർത്തീകരിച്ചത്. 3 വമ്പൻ താരങ്ങളാണ് അടുത്ത സീസണിലേക്കായി ഐഎസ്എല്ലിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത്.
ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരം ഇനി കിബു വികൂനയുടെ ക്ലബ്ബിൽ
നോഹ സദോയിയുടെ വരവ് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു എന്നതാണ് ഇന്നലെ നടന്ന വമ്പൻ ട്രാൻസ്ഫറുകളിൽ ഒന്ന്. 2026 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഐഎസ്എൽ ആരാധകർക്ക് സുപരിചതനായ താരം ഐഎസ്എല്ലിൽ മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്.
മറ്റൊരു വമ്പൻ ട്രാൻസ്ഫർ നടത്തിയത് ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനാണ്. കേരളാ ബ്ലാസ്റ്റേഴ്‌സുമായടക്കം റൂമറുകൾ പ്രചരിച്ച സ്‌കോട്ടിഷ് ഇന്റർനാഷണൽ ടോം ആൽഡ്രെഡിന്റെ സൈനിങാണ് ബഗാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എ ലീഗ് ക്ലബ് ബ്രിസ്‌ബേൻ റോറിൽ നിന്നാണ് താരം ബഗാനിലെത്തുന്നത്.
മറ്റൊരു വമ്പൻ ട്രാൻസഫർ നടത്തിയത് കരുത്തരായ മുംബൈ സിറ്റി എഫ്സിയാണ്. ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി വർഷങ്ങളോളം കളിച്ച 29 കാരനായ സ്പാനിഷ് താരം ജോൺ ടോറലിന്റെ വരവാണ് കഴിഞ്ഞ ദിവസം മുംബൈ പ്രഖ്യാപച്ചത്. 2 വർഷത്തെ കരാറിലാണ് മുൻ ലാ മാസിയ, ആഴ്‌സണൽ താരം മുംബൈയിൽ എത്തുന്നത്.
ഇന്നലെ പ്രഖ്യാപനം നടന്ന 3 പേരും മികച്ച പ്രൊഫൈലുള്ള താരങ്ങളാണ്. ഇതിൽ നോഹയെ മാത്രമാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കൂടുതർ പരിചയമെങ്കിലും അടുത്ത സീസണിൽ ഐഎസ്എല്ലിൽ വൻ ചലനം ഉണ്ടാക്കാൻ കഴിയുന്ന താരങ്ങളാണ് ബാക്കിയുള്ള രണ്ട് പേരും.
ALSO READ: നോഹയെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചത് യുവതാരത്തിന്റെ നിർണായക ഇടപെടൽ