in , , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിലേക്ക് അയച്ചേക്കും; പോകുക പുതിയ ടീമിലേക്ക്

ഇത്തവണ ഐ ലീഗിൽ മറ്റു ക്ലബ്ബുകൾക്കൊപ്പം ഇന്ത്യൻ അണ്ടർ 20 ടീമും മത്സരിക്കുന്നുണ്ട്. നേരത്തെ ഐ ലീഗിൽ ഉണ്ടായിരുന്ന ഇന്ത്യൻ ആരോസ് 3 വർഷങ്ങൾക്ക് മുമ്പ് പിരിച്ച് വിട്ടിരുന്നു. ആരോസിന് പകരക്കാരായാണ് ഇത്തവണ എഐഎഫ്എഫ് ഇന്ത്യൻ അണ്ടർ 20 ടീമിനെ ഐ ലീഗിൽ ഇറക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ കോൺട്രാക്ടിലുള്ള 3 യുവതാരങ്ങളെ ഐ ലീഗ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് അനുവദിച്ചേക്കും. ഇത്തവണ ഐ ലീഗിൽ മറ്റു ക്ലബ്ബുകൾക്കൊപ്പം ഇന്ത്യൻ അണ്ടർ 20 ടീമും മത്സരിക്കുന്നുണ്ട്. നേരത്തെ ഐ ലീഗിൽ ഉണ്ടായിരുന്ന ഇന്ത്യൻ ആരോസ് 3 വർഷങ്ങൾക്ക് മുമ്പ് പിരിച്ച് വിട്ടിരുന്നു. ആരോസിന് പകരക്കാരായാണ് ഇത്തവണ എഐഎഫ്എഫ് ഇന്ത്യൻ അണ്ടർ 20 ടീമിനെ ഐ ലീഗിൽ ഇറക്കുന്നത്.

ഇന്ത്യൻ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും മേജർ ലീഗുകൾ കളിച്ച് അനുഭവസമ്പത്ത് നേടിയെടുക്കാനുമാണ് എഐഎഫ്എഫ് ഈ നീക്കം നടത്തുന്നത്. ഇന്ത്യൻ അണ്ടർ 20 ടീം ഇത്തവണ ഐ ലീഗിൽ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കോൺട്രാക്ടിലുള്ള 3 താരങ്ങൾ കൂടി അണ്ടർ 20 ടീമിന്റെ ഭാഗമായേക്കും.

നിലവിൽ ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഭാഗമായ കോറോ സിങ്, എബിൻ ദാസ്, തോമസ് ചെറിയാൻ എന്നിവരയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ അണ്ടർ 20 ടീമിനോടപ്പം ഐ ലീഗ് കളിയ്ക്കാൻ അനുവദിക്കുക.

ഇത്തരത്തിൽ അണ്ടർ 20 ടീമിനോടപ്പം ഐ ലീഗ് കളിക്കുന്ന താരങ്ങളെ, ടീമുകൾക്ക് ആവശ്യമുള്ള സമയത്ത് അവരുടെ മാതൃക്ലബ്ബിലേക്ക് തിരിച്ച് കൊണ്ട് വരാനാകും. അതിനാൽ ഈ 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിലേക്ക് അയച്ചാൽ അത് ബ്ലാസ്റ്റേഴ്സിന് എന്ത് കൊണ്ടും ഗുണകരമാണ്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് ഇവരെ എടുത്താൽ അവസരം ലഭിക്കണമെന്നില്ല. അതിന് പകരം മികച്ച താരങ്ങൾ പന്ത് തട്ടുന്ന ഐ ലീഗിലേക്ക് ഇവരെ കളിയ്ക്കാൻ വിടുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിക്ഷങ്ങൾക്ക് വിരാമം, അഭ്യൂഹങ്ങളിൽ വന്ന വമ്പൻ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല; അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്…

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ സ്ട്രൈക്കർ റെഡി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ..