in

സിഎസ്‌കെയ്ക്ക് വേണ്ട, ദീപക് ചാഹറിനെ റാഞ്ചാന്‍ ഈ ഐപിഎല്‍ ടീമുകള്‍ രംഗത്ത്…

ഐപിഎല്‍ മെഗാലേലത്തില്‍ വമ്പന്‍ തുക സ്വന്തമാക്കുമെന്ന് കരുതപ്പെടുന്ന ദീപക് ചാഹറിനായി ഫ്രാഞ്ചൈസികള്‍ തന്ത്രങ്ങള്‍ മെനയുന്നു. സിഎസ്‌കെ താരമായിരുന്ന ചാഹറിനായി നാലിലധികം ഫ്രാഞ്ചൈസികള്‍ രംഗത്തെത്തും.

Deepak Chahar

ഫിബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മെഗാലേലത്തിന് ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. ഏതൊക്കെ കളിക്കാരെ വേണമെന്നും ആരെയൊക്കെ ലേലത്തില്‍ പിന്തുടരണമെന്നുമുള്ള തന്ത്രങ്ങള്‍ക്ക് ടീമുകള്‍ രൂപം നല്‍കുകയാണ്. ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ മുന്‍നിര കളിക്കാര്‍ക്കു വേണ്ടിയായിരിക്കും ലേലത്തില്‍ പ്രധാനമായും മത്സരം നടക്കുക. ഇക്കൂട്ടരില്‍ പ്രമുഖനാണ് സിഎസ്‌കെയുടെ കളിക്കാരനായിരുന്ന ദീപക് ചാഹര്‍.സിഎസ്‌കെയ്ക്കുവേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് ദീപക് ചാഹര്‍.

ഐപിഎല്ലില്‍ ഇതുവരെയായി 63 മത്സരങ്ങളില്‍ ചാഹര്‍ കളിച്ചപ്പോള്‍ 59 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്‍ 2021ല്‍ 15 കളികളില്‍ സിഎസ്‌കെയ്ക്കുവേണ്ടി ഇറങ്ങിയ ചാഹര്‍ 14 വിക്കറ്റുകളാണ് നേടിയത്. സിഎസ്‌കെയ്ക്ക് ഒരിക്കല്‍ക്കല്‍ക്കൂടി ഐപിഎല്‍ കിരീടം നേടിക്കൊടുത്തെങ്കിലും ടീം നിലനിര്‍ത്തിയ കളിക്കാരില്‍ ചാഹര്‍ ഉള്‍പ്പെട്ടിട്ടില്ല.മികച്ച ഇന്ത്യന്‍ പേസറിനെ തേടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചാഹറിനായി മെഗാലേലത്തില്‍ രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Deepak Chahar

കഴിഞ്ഞ സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ഹൈദരാബാദ് ഇക്കുറി വമ്പന്‍ മാറ്റങ്ങളുമായാണ് എത്തുന്നത്. പരിശീലക സംഘത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ ഉള്‍പ്പെടുത്തിയതിലൂടെ ഹൈദരാബാദ് ലക്ഷ്യമാക്കുന്നത് കിരീടനേട്ടം തന്നെയായിരിക്കും. സന്ദീപ് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഹൈദരാബാദ് വിടുമ്പോള്‍ പകരം ചാഹറിനെ എത്തിക്കാന്‍ സാധിച്ചാല്‍ ടീമിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

ചാഹറിനെ പോലൊരു പേസറെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലക്ഷ്യമാക്കുന്നു. മുഹമ്മദ് സിറാജ് ഉള്‍പ്പെടുന്ന ആര്‍സിബി സംഘത്തില്‍ ചാഹര്‍ കൂടി ചേരുകയാണെങ്കില്‍ അത് ടീമിന് നല്‍കുന്ന മേല്‍ക്കൈ വലുതായിരിക്കും. പുതിയ പന്തില്‍ വിസ്മയം കാട്ടാന്‍ കഴിവുള്ള താരമാണ് ചാഹറെന്നതും ആര്‍സിബിക്ക് നേട്ടമാകും. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രിയം പിടിച്ചുപറ്റിയ കളിക്കാരന്‍ കൂടിയാണ് ചാഹര്‍.പുതിയ ടീമുകളായ അഹമ്മദും ലക്‌നൗവും ചാഹറിനെ നോട്ടമിട്ടുകഴിഞ്ഞിട്ടുണ്ട്. അരങ്ങേറ്റത്തില്‍ തന്നെ മികവുകാട്ടാന്‍ ഒരുങ്ങുന്ന ടീമുകളാണിവ.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരെ സ്വന്തമാക്കുകയായും ഇവരുടെ ലക്ഷ്യം. തുടക്കക്കാരായതിനാല്‍ ആരാധകരുടെ പിന്തുണയ്ക്കുവേണ്ടി ദേശീയ ടീമില്‍ കളിക്കുന്ന കളിക്കാരെ എത്തിക്കാനും ഇവര്‍ ശ്രമം നടത്തുമെന്നുറപ്പ്. അതേസമയം, താരത്തെ നിലനിര്‍ത്തിയിട്ടില്ലെങ്കിലും ലേലത്തിലൂടെ ചാഹറിനെ തിരികെ സ്വന്തമാക്കാന്‍ സിഎസ്‌കെയും സജീവമായുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അവൻ ടീമിന്റെ എൻജിനാണ് പക്ഷേ വിശ്വസിക്കാൻ കൊള്ളില്ല, PSG സൂപ്പർ താരത്തിനെപ്പറ്റി ജൂലിയൻ ഫ്രോമന്റ്…

യുണൈറ്റഡിനൊപ്പമുള്ള നേട്ടങ്ങളിൽ ഇതുവരെയും തൃപ്തിയായിട്ടില്ല, ആരാധകർക്കുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ പുതുവത്സര സന്ദേശം ഇങ്ങനെ…