കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ പത്താം മത്സരത്തിന് വ്യാഴാഴ്ച എഫ്സി ഗോവയ്ക്കതിരെ ഇറങ്ങുകയാണ്. നിലവിൽ 9 മത്സരങ്ങളിൽ 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയ്ന്റ്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നാളെ ഗോവയ്‌ക്കെതിരെ വിജയിക്കാനായാൽ ടോപ് 6 ലേക്ക് ബ്ലാസ്റ്റേഴ്സിന് ഉയരാൻ സാധിക്കും. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ഗോവയെ നേരിടാൻ ഒരുങ്ങുമ്പോൾ 4 താരങ്ങൾ പുറത്തിരിക്കുമെന്നാണ് വിവരം.
പരിക്ക് മൂലം സീസണിലിത് വരെ കളിയ്ക്കാൻ കഴിയാതിരുന്ന വിങ്ങർ ബ്രൈസ് മിറാൻഡ, അമാവിയ, സൗരവ് മൊണ്ടേൽ, പരിക്ക് മൂലം അവസാന കുറച്ച് മത്സരങ്ങൾ നഷ്‌ടമായ മലയാളി താരം മുഹമ്മദ് അയ്മൻ എന്നിവരായിരിക്കും നാളെ പുറത്തിരിക്കുക. 4 പേരും ഗോവയ്‌ക്കെതിരെ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
അതേ സമയം പരിക്ക് മൂലം സീസണിൽ ഒരൊറ്റ മത്സരം പോലും കളിക്കാതെ പ്രബീർ ദാസ് കഴിഞ്ഞ മത്സരത്തിൽ സൈഡ് ബെഞ്ചിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ താരത്തിന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല. ഗോവയ്ക്കെതിരെ താരം സ്റ്റാർട്ട് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ഈ സീസണിൽ വലിയ രീതിയിൽ ബ്ലാസ്റ്റേഴ്‌സ് പരിക്ക് മൂലം കഷ്ടപ്പെടുന്നുണ്ട്. സീസണിലെ ആദ്യ 9 മത്സരങ്ങൾ പിന്നിടുമ്പോൾ പല താരങ്ങളും പരിക്ക് മൂലം ഒരൊറ്റ മത്സരം പോലും കളിയ്ക്കാൻ കഴിയാത്തവരാണ്.
ഇതിനിടയിൽ നോഹ സദോയി, സച്ചിൻ സുരേഷ് എന്നിവർക്ക് പരിക്കേറ്റെങ്കിലും പെട്ടെന്ന് കളത്തിൽ തിരിച്ചെത്താനായി എന്നത് ആശ്വാസകരമാണ്.
https://x.com/kbfcxtra/status/1861753559915598251