in ,

LOVELOVE

മെസ്സി-റൊണാൾഡോ യുഗത്തിന് മുൻപ് UCL-ൽ കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ…

ക്രിസ്റ്റ്യാനോ റൊണാൾഡോ-ലിയോണൽ മെസ്സി യുഗം ആരംഭിക്കുന്നതിന് മുൻപ് ചാമ്പ്യൻസ് ലീഗിൽ വളരെ പ്രഗത്ഭരായ ചിലരുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ-മെസ്സി യുഗത്തിന് മുൻപ് കളിച്ചവരിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ ഇവരാണ്….

Messi and Ronaldo

ക്ലബ്‌ ഫുട്ബോളിലെ ഏറ്റവും മികച്ച പോരാട്ടമാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കോടികൾ മുടക്കി സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനാണ് മിക്ക ക്ലബ്ബുകളും ശ്രമിക്കുന്നത്.13 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റിയൽ മാഡ്രിഡ്‌ തന്നെയാണ് യൂറോപ്യൻ ഫുട്ബോളിലെ രാജാക്കന്മാർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസ്സി എന്നീ രണ്ട് താരങ്ങൾ തന്നെയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത്.

ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്, 5 തവണയാണ് CR7 ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയിട്ടുള്ളത്. യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ, കൂടുതൽ അസ്സിസ്റ്റ്‌ നൽകിയ താരം കൂടിയാണ് ക്രിസ്റ്റ്യാനോ. UCL എന്നാൽ യുവേഫ ക്രിസ്റ്റ്യാനോ ലീഗ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ അത്രത്തോളം റെക്കോർഡുകൾ ആണ് ചാമ്പ്യൻസ് ലീഗ് രാജാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

Messi and Ronaldo

ലിയോണൽ മെസ്സിയും ഒട്ടും മോശമല്ല, ഗോളുകളുടെയും അസ്സിസ്റ്റുകളുടെയും മറ്റു ചില കണക്കുകളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് തൊട്ടു പിന്നിൽ ലിയോ മെസ്സിയുമുണ്ട്. ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഉൾപ്പടെ പല കണക്കുകളിലും ലിയോ മെസ്സി ഒന്നാമതാണ്.

എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ-ലിയോണൽ മെസ്സി യുഗം ആരംഭിക്കുന്നതിന് മുൻപ് ചാമ്പ്യൻസ് ലീഗിൽ വളരെ പ്രഗത്ഭരായ ചിലരുണ്ടായിരുന്നു. ക്രിസ്റ്റ്യാനോ-മെസ്സി യുഗത്തിന് മുൻപ് കളിച്ചവരിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 താരങ്ങൾ ഇവരാണ്….

1. റൗൾ – 79 കളികളിൽ നിന്ന് 43 ഗോളുകൾ.

2. അലസ്സാൻഡ്രോ ഡെൽ പിയറോ – 61 കളികളിൽ നിന്ന് 31 ഗോളുകൾ.

3. റൂഡ് വാൻ നിസ്റ്റൽറൂയ് – 35 കളികളിൽ നിന്ന് 30 ഗോളുകൾ.

4. പാട്രിക് ക്ലൂവർട്ട് – 68 കളികളിൽ നിന്ന് 29 ഗോളുകൾ.

5. ഫിലിപ്പോ ഇൻസാഗി – 41 കളികളിൽ നിന്ന് 28 ഗോളുകൾ.

ഓവർസീസ് ധാരളിത്തം രാജസ്ഥാന് തലവേദന ആണ്, ആരെയൊക്കെ ഒഴിവാക്കും??

ആ പൊസിഷനിൽ കളിക്കാൻ താല്പര്യമില്ല പക്ഷേ പരിശീലകൻ പറഞ്ഞാൽ എന്തിനും റെഡി: ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം…