ആരാധകശക്തി കൊണ്ട് ഏറെ പ്രശസ്തമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം പലരുടെയും പ്രശംസകൾക്ക് അർഹമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പല താരങ്ങളെയും ആരാധകർ അകമഴിഞ്ഞ് സ്നേഹിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അഞ്ച് താരങ്ങളെ നമ്മുക്ക് പരിശോധിക്കാം.
- സഹൽ
ഇന്ത്യൻ ഓസിൽ എന്നാണ് ആരാധകർ സഹലിനെ വിശേഷിപ്പിക്കുന്നത്. 2018 ൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സഹലിന് മികച്ച പിന്തുണയാണ് ആരാധകർ നൽകുന്നത്.
2.സെടറിക്ക് ഹെങ്ബെർട്ട്
ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം വല്യേട്ടനാണ് ഫ്രഞ്ച് കാരൻ സെടറിക്ക് ഹെങ്ബെർട്ട്. 2014, 2016 സീസണുകളിലാണ് ഹെങ്ബെർട്ട് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്.
- ഹോസു
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് സ്പാനിഷ് മധ്യനിര താരമായ ആരാധകരുടെ സ്വന്തം ‘ഹോസൂട്ടൻ’. 2015, 2016-17 സീസണുകളിലാണ് ഹോസു മഞ്ഞകുപ്പായമിട്ടത്.
- ഇയാൻ ഹ്യൂം
ഐഎസ്എല്ലിന്റെ ആദ്യ സീസണിൽ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇയാൻ ഹ്യൂം എന്ന ഹ്യുമേട്ടൻ.2014, 2017-18 സീസണുകളിലാണ് ഈ കാനഡക്കാരൻ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്.
- ബെൽഫോർട്ട്
ഇന്നും ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന താരമാണ് ബെൽഫോർട്ട്. 2016-17 ലെ ഒറ്റ സീസൺ മാത്രമാണ് ബെൽഫോർട്ട് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുള്ളു എങ്കിലും ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഈ സ്ട്രൈക്കർക്ക് സാധിച്ചിട്ടുണ്ട്.