in

LOVELOVE LOLLOL

PSG സൂപ്പർ താരത്തെ നോട്ടമിട്ട് ആറ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ…

PSG-യിൽ തന്റെ മികച്ച ഫോമിൽ കളിക്കുന്നതിൽ ജോർജിനിയോ വിഞ്ഞാൽഡം പരാജയപ്പെട്ടു, ഫ്രഞ്ച് ലീഗിനോട് പൊരുത്തപ്പെടാനും ഈ നെതർലാൻഡ്സ് ഇന്റർനാഷണൽ താരം ഏറെ കഷ്ടപ്പെടുന്നുണ്ട്. നേരത്തെ ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി പ്രീമിയർ ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച ജോർജിനിയോ വിഞ്ഞാൽഡം, കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് പാരിസിലെത്തുന്നത്. ജനുവരിയിൽ പിസ്ജി വിടുന്നതിനെ കുറിച്ച് വിഞ്ഞാൽഡത്തിന്റെ പ്രതിനിധികൾ പിസ്ജിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് വിശദമാക്കുന്നു, എന്നിരുന്നാലും ടീമിലെത്തിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ സൂപ്പർ താരത്തെ വിട്ടുകൊടുക്കാൻ പിസ്ജി ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം കൂടി ഈ ട്രാൻസ്ഫറിൽ നിർണ്ണായകമാകും.

New members of PSG

സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ റാമോസ് തുടങ്ങിയവർക്കൊപ്പം കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ പിസ്ജി ടീമിലെത്തിച്ച പ്രധാന താരമാണ് മുൻ ലിവർപൂൾ മിഡ്‌ഫീൽഡറായ ജോർജിനിയോ വിഞ്ഞാൽഡം, മൂന്നു വർഷത്തെ കരാറിൽ 2024 വരെയാണ് പിസ്ജി ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കിയ ഈ സൂപ്പർ താരം ക്ലബ്ബുമായി കരാറിലൊപ്പിട്ടത്.

പാരീസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡറായ ജോർജിനിയോ വിഞ്ഞാൽഡം, പ്രീമിയർ ലീഗിലേക്ക് വായ്പാ നീക്കത്തിന് തയ്യാറാകുന്നുവെന്ന തരത്തിൽ അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു, റിപ്പോർട്ടിൽ താരത്തെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന പ്രധാന ക്ലബ്ബായി ആഴ്സനലിനെയാണ് ചൂണ്ടികാണിക്കുന്നത്.

New members of PSG

എന്നാൽ ഇപ്പോഴിതാ പ്രീമിയർ ലീഗിലെ കൂടുതൽ ക്ലബ്ബുകൾ വിഞ്ഞാൽഡമിനെ ലക്ഷ്യമിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ, ടോട്ടൻഹാം ഹോട്സ്പർ, വെസ്റ്റ് ഹാം യുണൈറ്റഡ്, ലെസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല എന്നിവർക്ക് ജോർജിനിയോ വിഞ്ഞാൽഡമിനെ ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് 90 മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

PSG-യിൽ തന്റെ മികച്ച ഫോമിൽ കളിക്കുന്നതിൽ ജോർജിനിയോ വിഞ്ഞാൽഡം പരാജയപ്പെട്ടു, ഫ്രഞ്ച് ലീഗിനോട് പൊരുത്തപ്പെടാനും ഈ നെതർലാൻഡ്സ് ഇന്റർനാഷണൽ താരം ഏറെ കഷ്ടപ്പെടുന്നുണ്ട്. നേരത്തെ ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി പ്രീമിയർ ലീഗിൽ മിന്നും പ്രകടനം കാഴ്ച വെച്ച ജോർജിനിയോ വിഞ്ഞാൽഡം, കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് പാരിസിലെത്തുന്നത്.

ജനുവരിയിൽ പിസ്ജി വിടുന്നതിനെ കുറിച്ച് വിഞ്ഞാൽഡത്തിന്റെ പ്രതിനിധികൾ പിസ്ജിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് വിശദമാക്കുന്നു, എന്നിരുന്നാലും ടീമിലെത്തിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ സൂപ്പർ താരത്തെ വിട്ടുകൊടുക്കാൻ പിസ്ജി ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യം കൂടി ഈ ട്രാൻസ്ഫറിൽ നിർണ്ണായകമാകും.

ഡീഗോ മറഡോണയുടെ മോഷ്ടിച്ച വാച്ച് അസമിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ…

വീണ്ടും രക്ഷകനായി വിഷ്ണു വിനോദ് (100*)! കേരളത്തിന് ത്രില്ലിങ് ജയം!