in , , , ,

LOVELOVE LOLLOL AngryAngry OMGOMG

സഞ്ജു ഉൾപ്പെടെ 6 താരങ്ങൾക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പ്; പ്രായശ്ചിത്തം ചെയ്യാൻ ബിസിസിഐ

എന്നാൽ സഞ്ജുവിന് ലോകകപ്പിലെ അവസ്ഥ ഈ പര്യടനത്തിൽ വരില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷരുടെ അഭിപ്രായം. ലോകകപ്പിൽ സഞ്ജു അടക്കമുള്ളവർക്ക് അവസരം നൽകാത്തതിലുള്ള പ്രായശ്ചിത്വം ബിസിസിഐ ഈ പര്യടനത്തിൽ ചെയ്യുമെന്നുറപ്പാണ്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ നായകനാവുന്ന 15 അംഗ സ്‌ക്വാഡിൽ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്. അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവർക്ക് ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ദ്രുവ് ജുറലിന് ടി20യിലെ ആദ്യ ക്ഷണമാണിത്.

ALSO READ: രക്ഷകൻ ഈസ് ബാക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക്

സിംബാവെയ്ക്കതിരായുള്ള സ്‌ക്വാഡിൽ ഇടംപിടിച്ചെങ്കിലും സഞ്ജു ലോകകപ്പിലേത് സമാനമായി ബെഞ്ചിലിരിക്കുമോ എന്ന ചെറിയ ആശങ്ക ആരാധകർക്കുണ്ട്. കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ദ്രുവ് ജ്യൂറൽ ടീമിൽ ഇടംപിടിച്ചതും ആരാധകർക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്.

ALSO READ: അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ

എന്നാൽ സഞ്ജുവിന് ലോകകപ്പിലെ അവസ്ഥ ഈ പര്യടനത്തിൽ വരില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷരുടെ അഭിപ്രായം. ലോകകപ്പിൽ സഞ്ജു അടക്കമുള്ളവർക്ക് അവസരം നൽകാത്തതിലുള്ള പ്രായശ്ചിത്വം ബിസിസിഐ ഈ പര്യടനത്തിൽ ചെയ്യുമെന്നുറപ്പാണ്.

ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം

ലോകകപ്പ് ടീമിൽ ഇടംപിടിച്ച് അവസരം ലഭിക്കാത്ത താരങ്ങളാണ് യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും. യുസ്‌വേന്ദ്ര ചഹലിനും ലോകകപ്പ് ടീമിൽ അവസരം ലഭിച്ചില്ലിട്ടില്ല. പക്ഷെ താരം സിംബാവെ പര്യടനത്തിൽ ടീമിന്റെ ഭാഗമല്ല. സഞ്ജുവിനും ജയ്‌സ്വാളിനും കൂടാതെ ലോകകപ്പ് ടീമിനോടപ്പം സഞ്ചരിച്ച നാല് താരങ്ങളാണ് ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ.

ALSO READ: കോഹ്‌ലിയും രോഹിതും ഉൾപ്പെടെ 4 സീനിയേഴ്സ് പുറത്തേക്ക്; ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്റ്റ്?

അതിനാൽ അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന സിംബാവെ പര്യടനത്തിൽ സഞ്ജു സാംസൺ, ഗിൽ, യശ്വസി ജയ്‌സ്വാൾ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർക്ക് ആദ്യ ഇലവനിൽ സീറ്റുറപ്പാണ്. ഇതിൽ ഗിൽ ടീമിന്റെ നായകനായതിനാൽ ആദ്ദേഹത്തിന്റെ സ്ഥാനം 100 ശതമാനം ഉറപ്പാണ്.

ALSO READ: സഞ്ജു ടീമിൽ; സിംബാവെയെക്കതിരായുള്ള ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു; 4 പുതുമുഖങ്ങൾ

സൈനിങ് ദിവസത്തിൽ റിലീസിങ്ങും; യുവതാരത്തെ റിലീസ് ചെയ്ത് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സും ഗോകുലവും മാത്രമല്ല; ദേശീയ ലീഗ് കളിക്കാൻ കേരളത്തിൽ നിന്നും പുതിയ ടീമുകൾ എത്തും