in , , , , , , , , , , , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

രാജസ്ഥാനൊഴികെ എല്ലാവർക്കും വേണം; സൂപ്പർ താരത്തിനായി ലേലത്തിൽ പദ്ധതികൾ മെനഞ്ഞ് 9 ടീമുകൾ

ഐപിഎൽ മെഗാ ലേലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ 24,25 തിയ്യതികളിൽ നടക്കുന്ന ലേലത്തിന് മുമ്പായി ടീമിലെത്തിക്കേണ്ട താരങ്ങളുടെ പദ്ധതി തയ്യാറാക്കുകയാണ് ടീമുകൾ. ലേലം അടുത്തതോടെ ഒരു താരത്തിനായി രാജസ്ഥാൻ റോയൽസ് ഒഴികെയുള്ള ബാക്കി 9 ടീമുകളും സജീവമായി പദ്ധതികൾ തയ്യാറാക്കുകയാണ്.

ഐപിഎൽ മെഗാ ലേലം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ 24,25 തിയ്യതികളിൽ നടക്കുന്ന ലേലത്തിന് മുമ്പായി ടീമിലെത്തിക്കേണ്ട താരങ്ങളുടെ പദ്ധതി തയ്യാറാക്കുകയാണ് ടീമുകൾ. ലേലം അടുത്തതോടെ ഒരു താരത്തിനായി രാജസ്ഥാൻ റോയൽസ് ഒഴികെയുള്ള ബാക്കി 9 ടീമുകളും സജീവമായി പദ്ധതികൾ തയ്യാറാക്കുകയാണ്.

ഡൽഹി കാപിറ്റൽസ് ഒഴിവാക്കിയ നായകൻ ഋഷഭ് പന്ത് തന്നെയാണ് ആ താരം. നായകൻ. ലെഫ്റ്റ് ഹാൻഡ് ബാറ്റർ, കീപ്പർ എന്നീ റോളുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നു എന്നതാണ് ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരേക്കാൾ പന്തിന് പ്രാധാന്യം ലഭിക്കാൻ കാരണം. കെൽ രാഹുൽ പന്ത് ചെയുന്ന റോളുകൾ എല്ലാം ചെയ്യുമെങ്കിലും ടി20 അനുയോജ്യനായ താരമല്ല എന്ന വിമർശനം ഉണ്ട്. ശ്രേയസിനും സമാനവിമർശനം ഉണ്ട്. അതിനാൽ അയ്യരെക്കാളും രാഹുലിനേക്കാളും ഇത്തവണ പന്തിന് വില ഉയരും.

നിലവിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് പന്തിനെ ടീമിലെത്തിക്കാൻ പദ്ധതി തയ്യാറാക്കാത്ത ടീം. കാരണം, നായകനായും കീപ്പറായും അവർക്ക് സഞ്ജുവുണ്ട്. അതിനാൽ രാജസ്ഥാൻ ഒഴികെയുള്ള എല്ലാ ടീമുകളും പന്തിന് പിന്നാലെയാണെന്ന് നേരത്തെ ആകാശ് ചോപ്ര അടക്കം വ്യക്തമാക്കിയതാണ്.

എന്തിനേറെ പറയുന്നു, പന്തിനെ നിലനിർത്താത്ത ഡൽഹി കാപിറ്റൽസ് വരെ താരത്തെ ലേലത്തിൽ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. അവർ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ പന്തിനെ കിട്ടിയാൽ ഡൽഹി തന്നെ താരത്തെ ടീമിലെത്തിക്കും.

കൂടാതെ പന്തിനെ സ്വാന്തമാക്കാൻ സാധ്യമാകുന്ന എല്ലാ നീക്കങ്ങളും നടത്തണമെന്ന് ധോണിയും ചെന്നൈ മാനേജമെന്റിന് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബ്, കൊൽക്കത്ത, മുംബൈ, ലക്നൗ എന്നീ ടീമുകളും പന്തിന് പിന്നാലെയുണ്ട്. അതിനാൽ പന്ത് തന്നെയാണ് ഈ മെഗാ ഹോട്ട് സബ്ജക്റ്റ്.

index: Not Shreyas Iyer! Aakash Chopra Backs THIS India Star To Become Most Expensive In IPL Auction

index: https://www.mathrubhumi.com/sports/cricket/rishabh-pant-aakash-chopra-ipl-2025-1.10033251

ഇവാൻ ആശാനുള്ളപ്പോൾ ഇങ്ങനെയായിരുന്നില്ല ബ്ലാസ്റ്റേഴ്‌സ്🥺കണക്കുകൾ നോക്കൂ..

സഞ്ജുവിന്റെ 10 വർഷം നശിപ്പിച്ചത് ഇവർ നാല് പേരും ചേർന്ന്; ആഞ്ഞടിച്ച് സഞ്ജു സാംസൺന്റെ പിതാവ്…