ഐഎസ്എല്ലിൽ ഇനി വരാനിരിക്കുന്നത് വിന്റർ ട്രാൻസ്ഫർ വിൻഡോയാണ്. അടുത്ത വർഷം ജനുവരിയിലാണ് വിന്റർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുക. ഐഎസ്എൽ ക്ലബ്ബുകൾ വിന്റർ വിൻഡോയിൽ വമ്പൻ നീക്കങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ വിന്റർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ് തന്നെ ഡിസംബറിൽ ഐഎസ്എല്ലിൽ ഒരു വമ്പൻ സൈനിങ് നടക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞ് വരികയാണ്.
നേരത്തെ പല റൂമറുകൾ വന്ന ബ്രസീലിയൻ താരം റോബ്സൺ റോബിഞ്ഞോ തന്നെയാണ് ആ താരം. കഴിഞ്ഞ സീസണിൽ ബംഗ്ലാദേശ് പ്രീമിയർ ലെഗ് ക്ലബ് ബസുന്ദര കിങ്സിന് വേണ്ടി കളിച്ച റോബിഞ്ഞോയുടെ കരാർ മാസം 30 നാണ് അവസാനിക്കുന്നത്. താരം ബസുന്ധരയുമായി നേരത്തെ വേർപിരിഞ്ഞെങ്കിലും കരാർ അവസാനിക്കുക നവംബർ 30 നാണ്.
നേരത്തെ തന്നെ ഈസ്റ്റ് ബംഗാൾ താരവുമായി സമീപിച്ചിരുന്നു. ഈസ്റ്റ് ബംഗാളിന്റെ പുതിയ പരിശീലകൻ ഓസ്കർ ബ്രൂസോണിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് റോബിഞ്ഞോ എന്നതിനാൽ ഈ ഡീൽ നടക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. നവംബർ 30 ന് താരത്തിന്റെ കരാർ അവസാനിക്കുന്നതോടെ ഡിസംബറിൽ തന്നെ താരം ഈസ്റ്റ് ബംഗാളിന്റെ ഭാഗമായേക്കും.
ഫ്രീ ട്രാൻസ്ഫർ ആയതിനാൽ വിന്റർ ട്രാൻസ്ഫർ വിൻഡോ വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നതാണ് ഈസ്റ്റ് ബംഗാളിന് കാര്യങ്ങൾ എളുപ്പമാകുന്നത്.
അതേ സമയം ഈസ്റ്റ് ബംഗാൾ നായകൻ ക്ലെറ്റൻ സിൽവയെ റിലീസ് ചെയ്യാനാണ് ക്ലബ്ബിന്റെ നീക്കം. സിൽവയ്ക്ക് പകരക്കാരനായാണ് റോബിഞ്ഞോയെ ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്നത്..