സീസണിലെ പത്താം പോരിന് ബ്ലാസ്റ്റേഴ്‌സ് നാളെ (28-11-2024) ഇറങ്ങുകയാണ്. കൊച്ചിയിലെ ഹോം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ എഫ്സി ഗോവയാണ് എതിരാളികൾ. രാത്രി 7:30 നാണ് പോരാട്ടം. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് വിജയിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച ആത്മവിശ്വാസവുമായാണ് ഇറങ്ങുന്നത്. നാളത്തെ പോരിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം..
ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കാണുന്നില്ല. എന്നാലും ഒരൊറ്റൊരു മാറ്റത്തിന് മാത്രമാണ് ചെറിയ സാധ്യതയുള്ളത്.
ഗോൾ കൂടാരത്തിൽ സച്ചിൻ സുരേഷ്, പ്രതിരോധത്തിൽ നവോച്ച സിങ്, മിലോസ്, ഹോർമിപാം എന്നിവർക്കൊപ്പം സന്ദീപ് ശർമയ്ക്ക് പകരം പ്രബീർ ദാസ് നാളെ ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യതകളുണ്ട്. ചെന്നൈയിനെതിരായ മത്സരത്തിൽ പ്രബീർ സൈഡ് ബെഞ്ചിലേക്ക് തിരിച്ചെത്തിയിരുന്നു.
വിബിൻ മോഹൻ, ഫ്രഡി എന്നിവരടങ്ങുന്ന സെന്ററൽ മിഡ്ഫീൽഡും നായകൻ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡിലും സ്ഥാനം നിലനിർത്തും. ലെഫ്റ്റ് വിങ്ങിൽ നോഹ സദോയി. റൈറ്റ് വിങ്ങിൽ കോറു സിംഗ് എന്നിവരും സ്‌ട്രൈക്കറായി ജീസസ് ജിംനസുമായിരിക്കും ഇറങ്ങുക.
ഗോവയ്‌ക്കെതിരെ വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് പോയ്ന്റ്റ് പട്ടികയിൽ ടോപ് സിക്‌സിലേക്ക് ഉയരാനും പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനും സാധിക്കും.