in , ,

CryCry OMGOMG LOLLOL

മണ്ടൻ സമ്പ്രദായം;ഐഎസ്എല്ലിനെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടി

ഐ എസ് എല്ലിനെ സംബന്ധിച്ച് വലിയ രീതിയിൽ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു ലീഗിന് ഇനി പരസ്യ കമ്പനികൾ കൂടി പിൻമാറുകയാണെങ്കിൽ അത് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഇനിയുമുണ്ടാകും.

ഇന്ത്യൻ സൂപ്പർ ലീഗിനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് വരുംനാളുകളിൽ വരാൻ പോകുന്നത്. അതിനുള്ള പ്രധാനപ്പെട്ട കാരണം ഖത്തർ ലോക കപ്പ് തന്നെയാണ്.

ഖത്തർ ലോക കപ്പിന്റെ സമയത്തും ഐ എസ് എൽ മത്സരങ്ങൾ നടക്കും എന്നുള്ളതാണ് ഐഎസ്എല്ലിനുള്ള തിരിച്ചടി.നേരത്തെ ഐ എസ് എല്ലിന്റെ ഷെഡ്യൂൾ പുറത്തിറക്കിയപ്പോൾ ആരാധകരിൽ പലരും ചോദിച്ചതാണ് ഖത്തർ ലോക കപ്പിന്റെ സമയത്ത് ഐ എസ് എല്ലിന് ഇടവേള ഉണ്ടാകില്ലേ എന്നുള്ളത്. എന്നാൽ ഖത്തർ ലോക കപ്പിന്റെ സമയത്ത് ഇടവേള ഇല്ലാത്ത രീതിയിലുള്ള ഒരു മത്സര ക്രമം തന്നെയാണ് ഐ എസ് എൽ അധികൃതർ പുറത്തു വിട്ടത്.

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ആരാധകരിൽ പലരും കൂടുതൽ പ്രാധാന്യം നൽകുന്നത് ഖത്തർ ലോക കപ്പിനായിരിക്കും.ഇതോടെ ഐ എസ് എൽ കാണുന്നവരുടെ എണ്ണം വലിയ രീതിയിൽ കുറയുകയും ചെയ്യും. ഇത്തരത്തിൽ ഐ എസ് എൽ കാണുന്നവരുടെ എണ്ണം വലിയ രീതിയിൽ കുറയുമ്പോൾ അത് വ്യൂയർഷിപ്പിനെ മാത്രമല്ല പല പരസ്യ കമ്പനികളെയും പിന്നോട്ട് അടിപ്പിക്കാൻ കാരണമാകും.

കാരണം കൂടുതൽ വ്യൂസ് കിട്ടുന്ന ഖത്തർ ലോകകപ്പിലേക്ക് കൂടുതൽ പണം ഇറക്കാൻ പരസ്യ കമ്പനികൾ മത്സരിക്കുകയും ചെയ്യുന്നതോടുകൂടി ഐ എസ് എല്ലിന് പരസ്യ ഇനത്തിൽ കിട്ടുന്ന വലിയ തുക നഷ്ടമാവുകയും ചെയ്യും.

ഐ എസ് എല്ലിനെ സംബന്ധിച്ച് വലിയ രീതിയിൽ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരു ലീഗിന് ഇനി പരസ്യ കമ്പനികൾ കൂടി പിൻമാറുകയാണെങ്കിൽ അത് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഇനിയുമുണ്ടാകും.

ഖത്തർ ലോകകപ്പിലെ കിരീടസാധ്യതകളെപ്പറ്റി തുറന്ന് പറഞ്ഞ് ലയണൽ മെസ്സി

രോഹിത് പുറത്തേക്ക്;ഇന്ത്യയ്ക്ക് പുതിയ നായകൻ; നിർണായക നീക്കവുമായി ബിസിസിഐ