in , , ,

LOVELOVE LOLLOL CryCry AngryAngry

വിദേശതാരങ്ങൾക്ക് മൂക്കുകയർ; ഐപിഎല്ലിൽ പുതിയ നിയമം വന്നേക്കും

ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ ഐപിഎൽ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിൽ നിന്നും പിന്മാറുന്ന കാഴ്ചകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. വിദേശ താരങ്ങളുടെ ഈ നീക്കത്തിനെതിരെ ബിസിസിഐ മൂക്കുകയറിടാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പലപ്പോഴും ഐപിഎൽ ടീമുകൾക്ക് തലവേദനയാകുന്ന ഘടകമാണ് വിദേശ താരങ്ങൾ അവസാന സമയത്ത് ടൂർണമെന്റിൽ നിന്നും പിന്മാറുന്നത്. ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ ഐപിഎൽ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിൽ നിന്നും പിന്മാറുന്ന കാഴ്ചകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. വിദേശ താരങ്ങളുടെ ഈ നീക്കത്തിനെതിരെ ബിസിസിഐ മൂക്കുകയറിടാൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ALSO READ: കെജിഎഫ് ഇനിയില്ല; കടുത്ത തീരുമാനത്തിലേക്ക് ആർസിബി

പല താരങ്ങൾക്കും ലേലത്തിൽ ഉദ്ദേശിച്ച പണം ലഭിക്കാതെ വരുമ്പോഴാണ് ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലീഗിൽ നിന്നും പിന്മാറുന്നത്. പിന്നീട് ടീമുകൾ അവർക്ക് പകരം മറ്റൊരു താരത്തെ കണ്ടെത്തി കളിപ്പിക്കുകയാണ് ചെയ്യാറ്.

ALSO READ: യോർക്കർ കിങിനെ വേണം; മുംബൈ വിടുന്ന ബുമ്രയെ നോട്ടമിട്ട് 3 ടീമുകൾ

പകരക്കാരനായി മറ്റു താരങ്ങളെ എത്തിക്കുന്നുണ്ടെങ്കിലും ലേലത്തിൽ വിളയിച്ചെടുത്ത താരങ്ങൾ ലീഗിൽ നിന്നും പിന്മാറുന്നത് ടീമുകളുടെ സ്ട്രാറ്റജിയെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. അതിനാൽ ഇ വിഷയം ഇന്ന് നടന്ന യോഗ്യത്തിൽ ടീമുകൾ ഉന്നയിക്കുകയും ബിസിസിഐ പരിഹാരം കാണുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ALSO READ: നിലനിർത്തിയേക്കില്ല; സൂപ്പർ താരത്തെ കൈ വിടാൻ ചെന്നൈ; നിലനിർത്തുക ഈ താരങ്ങളെ മാത്രം

പരിക്കുകൾ കാരണം ലീഗിൽ നിന്ന് പിന്മാറുന്ന താരങ്ങളുണ്ട്. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ലീഗിൽ നിന്നും പിന്മാറുന്ന താരങ്ങൾക്കെതിരെ നിയമം കൊണ്ട് വരണമെന്ന് ടീമുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെ പുതിയ നിയമത്തിന് സാധ്യത തേടുകയാണ് ബിസിസിഐ.

ALSO READ: സഞ്ജുവിനും ബാധകം; വമ്പൻ അഴിച്ച് പണിക്കൊരുങ്ങി രാജസ്ഥാൻ റോയൽസ്

ടീമുകളുടെ അഭ്യർത്ഥന മാനിച്ച് ലീഗിൽ നിന്നും താരങ്ങൾക്ക് പിന്മാറാൻ കഴിയാത്ത ഒരു നിയമം കൊണ്ട് വരാൻ ബിസിസിസി ആലോചിക്കുകയാണ് എന്നാണ് റിപ്പോർട്ട്. അടുത്ത സീസണിൽ ഇക്കാര്യത്തിൽ ഒരു പുതിയ നിയമം ബിസിസിഐയിൽ നിന്നും പ്രതീക്ഷിക്കാം..

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ സൈനിങ്‌ കൂടി നടത്തിയേക്കും

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരങ്ങൾ സ്‌ക്വാഡിനൊപ്പം തിരിച്ചെത്തി; സന്തോഷ വാർത്ത..