in

LOLLOL LOVELOVE OMGOMG CryCry AngryAngry

അന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാനിധ്യം; പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ സ്ഥാനം സൈഡ് ബെഞ്ചിൽ; പുതിയ അവസരങ്ങൾ തേടി യുവതാരം

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച സമയത്ത് ആദ്യ ഇലവനിൽ സ്ഥിരം സാനിധ്യം. പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ സൈഡ് ബെഞ്ചിൽ. പറഞ്ഞ് വരുന്നത് മുഹമ്മദ് റാകിപ്‌ എന്ന താരത്തെ പറ്റിയാണ്.2017 ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ ഇടം പിടിച്ച റാകിപ് 2018- 2020 കാലയളവിലാണ് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിൽ കളിച്ച സമയത്ത് ആദ്യ ഇലവനിൽ സ്ഥിരം സാനിധ്യം. പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ സൈഡ് ബെഞ്ചിൽ. പറഞ്ഞ് വരുന്നത് മുഹമ്മദ് റാകിപ്‌ എന്ന താരത്തെ പറ്റിയാണ്.

2017 ൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ ഇടം പിടിച്ച റാകിപ് 2018- 2020 കാലയളവിലാണ് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ കൈയ്യടി നേടിയ റാകിപ് പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.

2020 ലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. അന്ന് താരത്തെ നിലനിർത്താൻ ക്ലബിന് താൽപര്യം ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ അന്നത്തെ മോശം ഫോമ കണക്കിലെടുത്ത് താരം മുംബൈ സിറ്റി എഫ്സിയിലേക്ക് കൂടുമാറുകയിരുന്നു.

എന്നാൽ മുംബൈയിൽ റാകിപിന് അത്ര നല്ല കാലമായിരുന്നില്ല. ബ്ലാസ്റ്റേഴ്സിൽ ആദ്യ ഇലവനിൽ അവസരം ലഭിച്ച റാകിപ് മുംബൈയിൽ പലപ്പോഴായും സൈഡ് ബെഞ്ചിലായി. 2 സീസണുകളിൽ ബ്ലാസ്റ്റേഴ്സിൽ കളിച്ച റാകിപ് മഞ്ഞപ്പടയ്ക്ക് വേണ്ടി 26 മത്സരങ്ങളിൽ ബൂട്ട് കെട്ടിയപ്പോൾ 2 സീസണിൽ മുംബൈയ്ക്കായി കളിച്ച റാകിപ്പിന് കളിക്കാനായത് വെറും 13 മത്സരങ്ങൾ മാത്രമാണ്.

താരം ഈ സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയിരിക്കുകയാണ്. 2017 ൽ ഇന്ത്യയിൽ വെച്ച് നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ ഭാഗമായ റാകിപ് കൂടുതൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറുന്നത്.

രണ്ട് മലയാളി താരങ്ങൾ ഈസ്റ്റ് ബംഗാളിലേക്ക്

ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കുന്ന ഏത് ക്ലബ്ബിലേക്കും അദ്ദേഹത്തെ വിട്ട് നൽകാം; പക്ഷെ…?; റോണോയ്ക്ക് തലവേദനയായി യുണൈറ്റഡിന്റെ പുതിയ ഉപാധി