in , ,

ചെന്നൈയ്ക്ക് തിരിച്ചടി; ബെൻ സ്റ്റോക്ക്സ് ഐപിഎല്ലിന്റെ നിർണായക മത്സരങ്ങൾക്കുണ്ടാവില്ല

ഇത്തവണത്തെ ഐപിഎൽ പോരാട്ടത്തിനായി ചെന്നൈ സൂപ്പർ കിങ്‌സ് വലിയ പ്രതീക്ഷകളോട് ടീമിലെത്തിച്ച താരമാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ്. 16.25 കോടി രൂപ മുടക്കിയാണ് സിഎസ്കെ സ്റ്റോക്സിനെ താരലേലത്തിൽ ടീമിലെത്തിച്ചത്. എന്നാൽ സ്റ്റോക്ക്സുമായി ബന്ധപ്പെട്ട് അത്ര ശുഭകരമായ വാർത്തകളല്ല സിഎസ്കെയ്ക്കും ചെന്നൈ ആരാധകർക്കും ഇപ്പോൾ ലഭിക്കുന്നത്.

ലോർഡ്‌സിൽ അയർലൻഡിനെതിരായ ടെസ്റ്റിനും അതിനു ശേഷമുള്ള ആഷസിനും തയ്യാറെടുക്കാൻ ഉള്ളത് കൊണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഈ സീസൺ ഐ പി എല്ലിന്റെ അവസാന ഘട്ടം കളിക്കില്ല എന്നുറപ്പായിരിക്കുകയാണ്. സ്റ്റോക്ക്സ് ഇംഗ്ലീഷ് ടീമിന്റെ ടെസ്റ്റ് നായകൻ കൂടിയായതിനാൽ താരത്തിന് രാജ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടി വരും. അതിനാൽ തന്നെ താരത്തിന് ഐപിഎല്ലിന്റെ അവസാന ഘട്ടങ്ങൾ നഷ്ട്ടമാവും.

ലീഗിലെ ചെന്നൈയുടെ അവസാന മത്സരങ്ങൾക്കോ അതല്ലെങ്കിൽ പ്ലേ ഓഫ് ഘട്ടത്തിലോ ചെന്നൈ ഫൈനൽ പോരാട്ടത്തിലെത്തിയാലോ സ്റ്റോക്ക്സിന്റെ സേവനം ടീമിനുണ്ടാവില്ല എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരേ പോലെ തിളങ്ങാൻ കെൽപ്പുള്ള തരാം കൂടിയാണ് സ്റ്റോക്ക്സ് എന്നതിനാൽ താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് ഈ 3 മേഖലയിലും തിരിച്ചടിയാണ്.

ഐപിഎല്ലിൽ അഞ്ച് സീസണുകളിലായി 43 മത്സരങ്ങൾ കളിച്ച സ്റ്റോക്സ് 2021-ൽ ആണ് അവസാനമായി ഐ പി എല്ലിൽ കളിച്ചത്.രാജസ്ഥാൻ റോയൽസിന് വേണ്ടിയായിരുന്നു സ്റ്റോക്കിന്റെ അവസാന ഐപിഎൽ സീസൺ. ഐപിഎൽ 2022ൽ നിന്ന് താരം മുഴുവനായി മാറി നിൽക്കുകയും ചെയ്തു. എന്നിട്ടും കഴിഞ്ഞ താരം ലേലത്തിൽ വമ്പൻ തുകയാണ് താരത്തിന് ലഭിച്ചത്.

അതെ സമയം, ഐപിഎൽ പതിനാറാം സീസണ് മാർച്ച് 31 ന് തുടക്കമാവും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഉദ്‌ഘാടന മത്സരം.

ലിയോ മെസ്സി ബാഴ്‌സലോണയിൽ.

അക്കാര്യം നടക്കാതെ പിഎസ്ജി വിടില്ലെന്ന് നെയ്മർ