in , ,

ടീമുമായി ഒത്തിണങ്ങാതെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം; കാരണം ഒരൊറ്റ ഘടകം

നിലവിലെ മൈക്കേൽ സ്റ്റാറേ പ്രതീക്ഷ നൽകുന്ന പരിശീലകനാണ്. കൃത്യസമയത്ത് സബ് നടത്തിയും ടീമിനെ അറ്റാക്കിങ് മോഡിലേക്ക് മാറ്റിയും സ്റ്റാറേ മികവ് പ്രകടിപ്പിക്കുന്നുണ്ട്. കൃത്യമായ ഗെയിം പ്ലാൻ സ്റ്റാറേയ്ക്കുണ്ട് എന്നത് കഴിഞ്ഞ 3 മത്സരങ്ങളിൽ വ്യക്തമാണ്. ഒരു വിന്നിങ് മെന്റാലിറ്റിയുള്ള പരിശീലകൻ കൂടിയാണദ്ദേഹം. പക്ഷെ പ്രീസീസന്റെ പോരായ്മ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്.

ഐഎസ്എൽ സീസണിൽ ഇത് വരെ കളിച്ച 3 മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി 4 പോയിന്റുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പ്രതീക്ഷയുള്ള പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ വലയ്ക്കുന്നത് ഒരൊറ്റ പ്രശ്‌നമാണ്. ആ പ്രശ്‌നം എന്താണെന്നും ആ പ്രശ്നത്തിനുള്ള പരിഹാരം എന്തൊക്കെയുമാണെന്ന് നമ്മുക്ക് പരിശോധിക്കാം..

നിലവിലെ മൈക്കേൽ സ്റ്റാറേ പ്രതീക്ഷ നൽകുന്ന പരിശീലകനാണ്. കൃത്യസമയത്ത് സബ് നടത്തിയും ടീമിനെ അറ്റാക്കിങ് മോഡിലേക്ക് മാറ്റിയും സ്റ്റാറേ മികവ് പ്രകടിപ്പിക്കുന്നുണ്ട്. കൃത്യമായ ഗെയിം പ്ലാൻ സ്റ്റാറേയ്ക്കുണ്ട് എന്നത് കഴിഞ്ഞ 3 മത്സരങ്ങളിൽ വ്യക്തമാണ്. ഒരു വിന്നിങ് മെന്റാലിറ്റിയുള്ള പരിശീലകൻ കൂടിയാണദ്ദേഹം. പക്ഷെ പ്രീസീസന്റെ പോരായ്മ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്.

ഇത്തവണ ടീം നേരത്തെ പ്രീസീസൺ ആരംഭിച്ചെങ്കിലും ടീമിന്റെ പ്രധാന താരങ്ങളായ കോഫ്, ജീസസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാൻ വൈകിയത് മൂലം ഇരുവർക്കും കൃത്യമായ പ്രീസീസൺ ലഭിച്ചിരുന്നില്ല. അത് ചെറിയ രീതിയിൽ ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുന്നുണ്ട്. ഒരു പക്ഷെ ഇരുവർക്കും നേരത്തെ ടീമിനോടപ്പം ജോയിൻ ചെയ്യാൻ സാധിച്ചിരുന്നെങ്കിലും സ്റ്റാറേ ഉദ്ദേശിച്ച ഗെയിം പ്ലാൻ നേരത്തെ ബ്ലാസ്റ്റേഴ്സിൽ വർക്ക് ആയേനെ.

കഴിഞ്ഞ മത്സരത്തിൽ ജീസസ് പൊസിഷൻ കണ്ടെത്താൻ പാട് പെടുന്നത് നമ്മൾ കണ്ടതാണ്. അതിനർത്ഥം ജീസസ് മോശം താരമെന്നല്ല. മികച്ച പ്രതിഭയുള്ള താരം തന്നെയാണ് അദ്ദേഹം. പക്ഷെ അദ്ദേഹത്തിന് സീസണ് മുമ്പ് കുറഞ്ഞത് മൂന്നാഴ്ച്ചത്തെ പ്രീ സീസൺ എങ്കിലും ലഭിക്കണമായിരുന്നു. എന്തായാലും സീസൺ പുരോഗമിക്കുന്തോറും ബ്ലാസ്റ്റേഴ്‌സ് മികവ് പുലർത്തുമെന്ന് തന്നെയാണ് ഇത് വരെയുള്ള മത്സരങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകളിൽ നോഹ നേടിയ രണ്ട് ഗോളുകളും പെപ്ര നേടിയ ഒരു ഗോളും വ്യക്തിഗത സ്‌കിൽ ഉപയോഗിച്ച് കൊണ്ടുള്ള ഗോളുകളായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ വ്യക്തിഗത സ്കിലുകളെക്കാൾ നമ്മുക്ക് ഇനിയുള്ള മത്സരങ്ങളിൽ ടീം പ്ലെയിങ് ഗോളുകളൂം ആവശ്യമാണ്. വരും മത്സരങ്ങളിൽ അതുണ്ടാവുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..

ബ്ലാസ്റ്റേഴ്സിൽ വമ്പൻ മാറ്റം; നിഖിലിന്റെയും സ്കിൻകിസിൻെറയും അധികാരം കുറയും

കേരള ബ്ലാസ്റ്റേഴ്‌സ് ഈയൊരു കാര്യം കൈകാര്യം ചെയ്തത് ശെരിയായില്ലെന്ന് കോച്ച്..

ഹൃദയത്തിൽ ബ്ലാസ്റ്റേഴ്‌സ് മാത്രം; ഈസ്റ്റ് ബംഗാളിന്റെ ഓഫറിനോട് ‘നോ’ പറഞ്ഞ് ഇവാൻ ആശാൻ