in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

കളിച്ചത് ആകെ 26 മിനുട്ട്; ബ്ലാസ്റ്റേഴ്സിൽ ഉരുകി തീരുന്ന യങ് ടാലന്റ്

കേരളാ ബ്ലാസ്റ്റേഴ്സിൽ ഒട്ടും ഭാവിയില്ലാത്ത താരമാണ് ഇഷാൻ പണ്ഡിത. തിളങ്ങാൻ പോലും കൃത്യമായ അവസരം താരത്തിന് ലഭിച്ചിട്ടില്ല. അത് ക്ലബ്ബിന്റെ തെറ്റല്ല. കാരണം ക്ലബ്ബിന്റെ നിലവിലെ ഘടനയിൽ ഇഷാൻ പണ്ഡിത എന്ന താരത്തിന്റെ ആവശ്യമേ ഇല്ല.

ഇഷാൻ പണ്ഡിത. വലിയ പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം. പണ്ഡിതയെ പോലുള്ള ഒരു ഇന്ത്യൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിനും വേണമെന്ന ആരാധകരുടെ മുറവിളിക്കും ഇഷാൻ പണ്ഡിതയുടെ വരവ് വിരാമമായി. എന്നാൽ പണ്ഡിതയ്ക്ക് ഒട്ടും തിളങ്ങാൻ കഴിയാത്ത ക്ലബായ കേരളാ ബ്ലാസ്റ്റേഴ്‌സ് മാറി. പരിക്കും അവസരമില്ലായ്മയും താരത്തിന്റെ ഗ്രാഫ് താഴേക്ക് വീഴ്ത്തി.

വന്ന ആദ്യ സീസണിൽ പരിക്കോടെ തുടങ്ങിയ പണ്ഡിതയ്ക്ക് ആദ്യ സീസണിൽ 13 മത്സരങ്ങളാണ് ഐഎസ്എല്ലിൽ കളിയ്ക്കാൻ സാധിച്ചത്. 13 മത്സരങ്ങൾ എന്ന് പറയുമ്പോൾ ഒരൊറ്റ സ്റ്റാർട്ടിങ് പോലും താരത്തിന് ലഭിച്ചില്ല. കളിച്ചത് ആകെ 354 മിനുട്ട് മാത്രം. ഒരൊറ്റ ഗോൾ പോലും താരത്തിന് നേടാനായില്ല. പണ്ഡിത ഗോൾ നേടാത്ത ആദ്യ ഐഎസ്എൽ സീസൺ കൂടിയായിരുന്നത്.

എന്നാൽ ഇത്തവണ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ പുതുയുഗം ആശിച്ച പണ്ഡിതയ്ക്ക് പരിക്ക് വിനയായി. ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ കളിച്ച 26 മിനുട്ട് മാത്രമാണ് താരം ഈ സീസണിൽ ആകെ കളിച്ച സമയം. താരം ഇത് വരെയും പരിക്കിൽ നിന്നും മുക്തമായിട്ടില്ല.

ഇനി പരിക്കിൽ നിന്നും മുക്തമായാൽ ആദ്യ ഇലവനിൽ പോയിട്ട് ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്യാൻ കഴിയുമോ എന്ന സംശയം പ്രബലമാണ്. നിലവിൽ ടീമിലെ രണ്ടു സ്‌ട്രൈക്കർമാരായ ജീസസും ക്വമി പെപ്രയും മിന്നും ഫോമിലാണ്. ഇവരെ മറികടന്ന് മികച്ച പ്രകടനം നടത്താൻ താരത്തിന് ഒരു അവസരം പോലും ലഭിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

സ്‌ട്രൈക്കിങ് പൊസിഷനിൽ കളിയ്ക്കാൻ സാധിക്കില്ല എന്നത് ഏതാണ്ട് ഉറപ്പാണ്. ഇനി പ്രതീക്ഷ വിങ്ങിലാണ്. ലെഫ്റ്റ് വിങ്ങിൽ നോവയും അയ്മനുമുണ്ട്. റൈറ്റ് വിങ്ങിൽ കോറു സിങ്ങും രാഹുലുമുണ്ട്. അവിടെയും വലിയ പ്രതീക്ഷകൾ വേണ്ടെന്ന് സാരം.

ചുരുക്കി പറഞ്ഞാൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒട്ടും ഭാവിയില്ലാത്ത താരമാണ് ഇഷാൻ പണ്ഡിത. തിളങ്ങാൻ പോലും കൃത്യമായ അവസരം താരത്തിന് ലഭിച്ചിട്ടില്ല. അത് ക്ലബ്ബിന്റെ തെറ്റല്ല. കാരണം ക്ലബ്ബിന്റെ നിലവിലെ ഘടനയിൽ ഇഷാൻ പണ്ഡിത എന്ന താരത്തിന്റെ ആവശ്യമേ ഇല്ല.

ഗോവയ്ക്കതിരായ മത്സരം; 4 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളിക്കില്ല

കൊച്ചിയിൽ വിജയം തുടരാൻ ഫാൻസിന് മുന്നിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ്, ലൈവ് കാണാം..