in

LOVELOVE

പുതിയ വിദേശ താരത്തിനോട് ഇവാൻ ആശാന് പറയാനുള്ളത്..

ഇവാൻ വുകോമാനോവിച്ചിന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒത്തൊരുമയോടുള്ള പ്രകടനം മികച്ച ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുമെന്നത് വ്യക്തമാണ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ഓസ്ട്രേലിയൻ ഫോർവേഡ് അപോസ്‌റ്റോലാസ് ജിയാനുവിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാണുന്നത്.

ബ്ലാസ്റ്റേഴ്‌സ് ടീമിനോപ്പമുള്ള പരിശീലന സെഷനിൽ ഒരു ഫാമിലിയെ പോലെ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകുമെന്ന് ജിയാനുവിനെയും ടീംമംഗങ്ങളെയും ഓർമ്മിപ്പിക്കുകയാണ് ഇവാൻ ആശാൻ.

അപോസ്‌റ്റോലാസ് ജിയാനുവിനെ ടീമിലേക്ക് സ്വാഗതം ചെയ്തതിന് ശേഷം നിങ്ങൾക്ക് എന്ത് ആവശ്യം വന്നാലും ഒരു ഫാമിലിയെ പോലെ ഞങ്ങളെല്ലാവരും ഇവിടെ സഹായിക്കാൻ ഉണ്ട് എന്നാണ് ഇവാൻ ആശാൻ പറഞ്ഞത്.

ഇവാൻ വുകോമാനോവിച്ചിന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഒത്തൊരുമയോടുള്ള പ്രകടനം മികച്ച ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുമെന്നത് വ്യക്തമാണ്.

ഇവാൻ ആശാന് കീഴിൽ ഒരൊറ്റ ടീമായി ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടിയതു കൊണ്ടാണ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ മത്സരം വരെയെത്തിയത് എന്ന് നിസ്സംശയം പറയാം.

സെർജിയോ മോറീനോ-ബ്ലാസ്റ്റേഴ്‌സ് കാര്യം തീരുമാനമായി..

ബ്ലാസ്റ്റേഴ്‌സ് മുൻ താരം പുതിയ ക്ലബ്ബിൽ..