ഐപിഎൽ മെഗാ ലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടീമുകൾ ഇതിനോടകം തന്നെ തങ്ങൾക്ക് അനുവദിച്ച തുകയിൽ സ്വന്തമാക്കേണ്ട താരങ്ങളുടെ പദ്ധതി തയ്യാറാക്കുകയാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെല്ലാം ടീമുകളുടെ നോട്ടപ്പുള്ളികളാണ്. ഇതിനിടയിൽ ആർസിബിയ്ക്ക് പ്രധാന നിർദേശവുമായി മുൻ താരം എബിഡിവില്ലേഴ്‌സ് എത്തിയിരിക്കുകയാണ്.
മെഗാ ലേലത്തിൽ രാജസ്ഥാൻ ഒഴികെയുള്ള എല്ലാ ടീമുകളും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഋഷഭ് പന്തിനെ ആർസിബി ലേലത്തിൽ വാങ്ങിക്കാൻ ശ്രമിക്കരുതെന്ന സൂചനയാണ് ഡിവില്ലേഴ്‌സ് ആർസിബി മാനേജമെന്റിനെ അറിയിച്ചിരിക്കുകയാണ്.
റിഷഭ് പന്ത് ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങാന്‍ സാധ്യതയുള്ള താരമാണ്. ഉയര്‍ന്ന പ്രതിഫലം തന്നെ റിഷഭിന് നല്‍കേണ്ടതായി വരും. ആര്‍സിബിക്ക് ഇത്തവണ മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഇനിയും സൂപ്പര്‍ താരങ്ങളെ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ റിഷഭിനായി ഒരുപാട് തുക മുടക്കാന്‍ ആര്‍സിബി തയ്യാറാവില്ലെന്നും തയ്യാറാവരുതെന്നുമാണ് ഡിവില്ലേഴ്സിന്റെ വാക്കുകൾ.
നിലവിൽ കോഹ്ലി, രജത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെ നിലനിർത്തിയ ആർസിബിക്ക് മെഗാ ലേലത്തിൽ 83 കോടി രൂപയാണ് ചിലവഴിക്കാൻ കഴിയുക. പന്തിന് 30 കോടി രൂപ ലേലത്തിൽ ലഭിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ പന്തിനെ ഉയർന്ന തുക മുടക്കി സ്വന്തമാക്കാതെ ആ തുകയ്ക്ക് മറ്റു താരങ്ങളെ ടീമിലെത്തിച്ച് ടീം ബാലൻസ് ചെയ്യാനാണ് ഡിവില്ലേഴ്‌സ് അഭിപ്രായപ്പെടുന്നത്.
അതേ സമയം ആകാശ് ചോപ്രയുടെ വാക്കുകൾ പ്രകാരം രജസ്ഥാൻ റോയൽസിന് മാത്രമാണ് പന്തിനെ ടീമിലെത്തിക്കാൻ പദ്ധതിയില്ലാത്തതെന്നും ബാക്കിയുള്ള 9 ടീമുകളും പ്രത്യേകിച്ച് താരത്തെ റിലീസ് ചെയ്ത ഡൽഹി കാപിറ്റൽസ് അടക്കം അവർ ഉദ്ദേശിക്കുന്ന തുകയിൽ താരത്തെ ലഭിച്ചാൽ സ്വന്തമാക്കുമെന്നുമാണ് ആകാശ് ചോപ്ര പറഞ്ഞത്.
index: “Incredibly unlikely that RCB will get hold of Rishabh Pant”: AB De Villiers ahead of IPL 2025 mega auction