in , , ,

തുടർച്ചയായ തോൽവികൾ; സൂപ്പർ താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാവുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വമ്പൻ തോൽവിയാണ് നേരിടേണ്ടി വന്നത്. ഇതിനെക്കാളും ആരാധകർക്ക് വേദനയായത് ബ്ലാസ്റ്റേഴ്‌സ് തോറ്റത് ബംഗളുരുവിനൊടും മുംബൈനൊടുമാണ് ആലോചിക്കുമ്പോളാണ്.

മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും ഫിനിഷിങിലെ പോരായിമയും വ്യക്തിഗത പ്രകടനവുമാണ് ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാവുന്നത്. അപ്പോഴും ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 

അതെ, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരം നോഹ സദൗയി. പരിക്ക് മൂലം നോഹക്ക് ബംഗളുരുവിനെതിരെയും മുംബൈക്കെതിരെയും കളിക്കാൻ കഴിഞ്ഞിരുന്നില്ല. താരത്തിന്റെ അഭാവം വമ്പൻ പ്രതിസന്ധിയാണ് ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിച്ചത്.

മികച്ച രീതിയിൽ ചാൻസുകൾ സൃഷ്ടിക്കാനും ഫിനിഷിങ്ങുമുള്ള താരമാണ് നോഹ. അതുകൊണ്ട് തന്നെ നോഹയുടെ തിരിച്ചു വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

നിലവിൽ ആരാധകരെല്ലാം കാത്തിരിക്കുന്നത് നോഹ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നതാണ്. എന്തിരുന്നാലും താരം എത്രയും വേഗത്തിൽ തന്നെ പരിക്കിൽ നിന്ന് മുക്തനാവട്ടെ.

ബ്ലാസ്റ്റേഴ്‌സ് യുവ താരം ദേശിയ ടീമിൽ; ജിതിനും വിളി, മലേഷ്യ നേരിടാനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഇങ്ങനെ…

അഡ്രിയാൻ ലൂണ പോലുമില്ല, ഈ മൂന്നു സൂപ്പർ താരങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്💯🔥