in ,

LOVELOVE

ഒടുവിൽ റോസാനേരി കിരീടം ചൂടി..

ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റലിയിൽ എ സി മിലാൻ കിരീടം ചൂടി. എന്തിനാണോ താൻ മിലാനിലേക്ക് തിരകെ വന്നത് അത് വെടുപ്പാക്കി നടപ്പിലാക്കി സ്ലാട്ടൻ ഇബ്രാഹിമോവിച്. എ സി മിലാൻ താൻ കിരീടം നേടി കൊടുത്തിട്ടെ വിരമിക്കു എന്ന് പറഞ്ഞ സ്ലാട്ടന്റെ വാക്കുകളെ പരിഹസിക്കാൻ കാത്തിരുന്ന വിമർശകരെ നോക്കി കുത്തിയാക്കി പിയോളിയും സംഘവും തങ്ങളുടെ 19 മ്മത്തെ സ്ക്യൂഡേറ്റൊ സ്വന്തമാക്കി.

ഒരു പതിറ്റാണ്ടിന് ശേഷം ഇറ്റലിയിൽ എ സി മിലാൻ കിരീടം ചൂടി. എന്തിനാണോ താൻ മിലാനിലേക്ക് തിരകെ വന്നത് അത് വെടുപ്പാക്കി നടപ്പിലാക്കി സ്ലാട്ടൻ ഇബ്രാഹിമോവിച്. എ സി മിലാൻ താൻ കിരീടം നേടി കൊടുത്തിട്ടെ വിരമിക്കു എന്ന് പറഞ്ഞ സ്ലാട്ടന്റെ വാക്കുകളെ പരിഹസിക്കാൻ കാത്തിരുന്ന വിമർശകരെ നോക്കി കുത്തിയാക്കി പിയോളിയും സംഘവും തങ്ങളുടെ 19 മ്മത്തെ സ്ക്യൂഡേറ്റൊ സ്വന്തമാക്കി.

2019 ഡിസംബറിലാണ് ടീമിൽ അനുഭവ സമ്പത്തുള്ള ഒരു താരത്തെ ആവശ്യപെട്ട് കൊണ്ട് പിയോളി മിലാൻ ബോർഡിനെ സമീപിക്കുന്നത്.പിയോളിക്ക് വേണ്ടത് എന്താണോ അത് നൽകാൻ തന്നെ ബോർഡ്‌ ഒരുക്കമായി. തങ്ങൾ അവസാനമായി ലീഗ് കിരീടം നേടിയ അന്ന് ടീമിൽ ഉണ്ടായിരുന്ന ആ തല തിരിഞ്ഞ പയ്യനെ മിലാൻ പലരും കളി നിർത്തിയ അമേരിക്കൻ ക്ലബ്‌ ഗാലക്സിയിൽ നിന്ന് തിരകെ സാൻ സിറോയിലെത്തിച്ചു.

38 വയസ്സിൽ ടോപ് ഫൈവ് ലീഗുകളിലേക്ക് ഒന്നിലേക്ക് താൻ വെറുതെ എത്തിയത് അല്ലെന്ന് സ്ലാട്ടൻ തെളിയിക്കണമായിരുന്നു.സ്ലാട്ടന്റെ ചിറകിലേറി തന്നെ ബോട്ടം ടേബിളിൽ എവിടെയോയായിരുന്ന മിലാൻ ആറാം സ്ഥാനത്തേക്ക് കുതിച്ചു.കളിച്ച 20 മത്സരങ്ങളിൽ 11 ഗോളും അഞ്ചു അസ്സിസ്റ്റും സ്വന്തമാക്കി താൻ എന്തിന് മിലാനിലെത്തിയെന്ന് അദ്ദേഹം അടിവരയിട്ടു.

സ്ലാട്ടൻ ഒരു വല്യേട്ടന്റെ റോൾ നൽകി പിയോളി ഒരു കൂട്ടം യുവ താരങ്ങളെ കൂട്ടുപിടിച്ചു മിലാനേ നിവർന്നു നിൽക്കാൻ പഠിപ്പിച്ചു. തൊട്ട് അടുത്ത സീസണിൽ അപരാചിത കുതിപോടെ മിലാൻ കിരീടം ചുംബിക്കുമെന്ന് കരുതിയെങ്കിലും അവസാന ലാപ്പിൽ ഇന്ററിനോട് ഏറ്റ തോൽവികൾ തിരച്ചടിയായി.

ഒടുവിൽ പുതിയ സീരീ എ സീസൺ, തന്റെ പതിവ് ശൈലിയിൽ സ്ലാട്ടൻ രംഗത്തെത്തി. മിലാൻ കിരീടം നേടി കൊടുത്തിട്ടേ താൻ വിരമിക്കു എന്നാ സ്ലാട്ടന്റെ വാക്കുകളെ വിമർശകർ ഏറ്റെടുത്തു. എന്നാൽ അയാൾ ജീവിതകാലം മുഴുവൻ ഫുട്ബാൾ കളിക്കുമെന്നായി പരിഹാസങ്ങൾ. പക്ഷെ പിന്നീട് നടന്നത് എന്താണെന്ന് പറഞ്ഞു തരേണ്ടിതില്ലലോ.

ഗിറോഡും, തിയോ ഹെർനാട്സും, കേസിയും രോമഗ്നോളിയും ചേർന്ന ഒരു യുവ നിരയും ഒപ്പം സ്ലാട്ടനെയും ചേർത്തു കൊണ്ട് പിയോളി മിലാനേ ഉയർത്ത്‌ എഴുനേൽപ്പിച്ചിരിക്കുന്നു. ഇനി ഓരോ മിലാൻ ആരാധകരും കാത്തിരിക്കുന്നത് കക്കയും മൾദിനിയും പിർലോയും വിറപ്പിച്ച ആ യൂറോപ്യൻ സുവർണകാലത്തിന് വേണ്ടിയാണ്.അത് ഇനി വിദൂരമല്ലെന്ന് പിയോളിയും സംഘവും ഫുട്ബോൾ ലോകത്തിന് കാണിച്ചു തരുകയാണ്.

ഹോ ശ്വാസം അടക്കിപ്പിടിച്ചു കണ്ടിരുന്ന പ്രീമിയർ ലീഗ് Final Matchday

ഐ പി എൽ ലീഗ് മത്സരങ്ങൾ അവസാനിച്ചു, ഇനി പ്ലേ ഓഫ്‌…