in

LOVELOVE OMGOMG LOLLOL CryCry AngryAngry

PSG പരിശീലകന് ഒന്നും എളുപ്പമല്ല, കാരണം തുറന്ന് പറഞ്ഞു PSG സൂപ്പർ താരം…

“പോച്ചെറ്റിനോയ്ക്ക് ഇത് എളുപ്പമല്ല, അവിടെ 11 പേർ മാത്രമേ കളിക്കുന്നുള്ളൂ, അദ്ദേഹം അതനുസരിച്ച് ടീമിനെ ഒരുക്കണം, ടീമിലുള്ള എല്ലാവരെയും സന്തോഷിപ്പിക്കുക എളുപ്പമല്ല, ടീമിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അവസരം കിട്ടുന്നവർ കളിക്കളത്തിൽ മികച്ച കളി പ്രകടിപ്പിക്കണം.”

Team PSG

പാരിസ് സെന്റ് ജർമയിൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോയെ ക്ലബ്ബ്‌ പുറത്താക്കിയേക്കുമെന്നും, പകരം ഫ്രഞ്ചുകാരനായ സിനദിൻ സിദാനെ ടീമിലെത്തിക്കാൻ പിസ്ജി ക്ലബ്ബ്‌ നേതൃത്വം ആലോചിക്കുന്നുണ്ടെന്ന റൂമറുകൾ കഴിഞ്ഞ ആഴ്ചകളിലായി ഫുട്ബോൾ ലോകത്ത് ഉയർന്നുകേൾക്കുന്നതാണ്.

എന്നാൽ അർജന്റീനക്കാരനായ മൗറിസിയോ പോചെട്ടിനോയെ പിസ്ജി പുറത്താക്കാൻ സാധ്യത ഇപ്പോൾ വളരെ കുറവായാണ് കാണുന്നത്. സൂപ്പർ താരങ്ങൾ ഏറെയുള്ള പാരിസ് സെന്റ് ജർമയിൻ ടീം, ആരാധകർ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാത്തത് തന്നെയാണ് പരിശീലകനായ മൗറിസിയോ പോചെട്ടിനോക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കും മറ്റും കാരണമാകുന്നത്.

Team PSG

മൗറിസിയോ പോചെട്ടിനോക്ക് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് പിസ്ജിയുടെ അർജന്റീന സൂപ്പർ താരമായ ഡി മരിയ, ESPN-മായുള്ള ഒരു അഭിമുഖത്തിനിടെയാണ് ഡി മരിയ മൗറിസിയോ പോചെട്ടിനോയുടെ പരിശീലകതയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.

സൂപ്പർ താരങ്ങൾ ഏറെ അണിനിരക്കുന്ന പിസ്ജി ടീമിൽ എല്ലാവരെയും സന്തോഷിപ്പിക്കുക എളുപ്പമല്ലെന്നും, ടീമിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനാണ് പോചെട്ടിനോ ശ്രമിക്കുക എന്നാണ് ഡി മരിയ പറഞ്ഞത്.

“പോച്ചെറ്റിനോയ്ക്ക് ഇത് എളുപ്പമല്ല, അവിടെ 11 പേർ മാത്രമേ കളിക്കുന്നുള്ളൂ, അദ്ദേഹം അതനുസരിച്ച് ടീമിനെ ഒരുക്കണം, ടീമിലുള്ള എല്ലാവരെയും സന്തോഷിപ്പിക്കുക എളുപ്പമല്ല, ടീമിന് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അവസരം കിട്ടുന്നവർ കളിക്കളത്തിൽ മികച്ച കളി പ്രകടിപ്പിക്കണം.” – ഡി മരിയ പറഞ്ഞു.

നിലവിൽ ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പിസ്ജി ലീഗ് പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്, അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ച പിസ്ജി, തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി മികച്ച പോരാട്ടം പുറത്തെടുക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

“മെസ്സിയെ ഞാൻ കൂടുതൽ നന്നായി കാണുന്നുണ്ട്” -മെസ്സിയെ പറ്റി മനസ്സ് തുറന്ന് PSG സൂപ്പർ താരം

ബ്ലാസ്റ്റേഴ്സിന് പുല്ലുവില നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കടുത്ത ആത്മ രോഷത്തിൽ ബ്ലാസ്റ്റേഴ്സ് അധികൃതർ…