in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

സൂപ്പർ ക്ലബ്ബിനെ സ്വന്തമാക്കണം; കേരളാ ഫുട്ബാളിൽ നിക്ഷേപം നടത്താൻ നടൻ പൃഥ്വിരാജ്;

നടൻ പൃഥ്വിരാജാണ് ഫുട്ബോൾ നികേഷ്‌പത്തിന് ഒരുങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാനാണ് പൃഥ്വിയുടെ നീക്കമെന്നാണ് റിപോർട്ടുകൾ.

ബോളിവുഡ് താരങ്ങൾ ഇന്ത്യൻ ഫുട്ബാളിൽ നിക്ഷേപങ്ങൾ നടത്താറുണ്ട്. രൺബീർ കപൂർ, അഭിഷേക് ബച്ചൻ തുടങ്ങിയവർ ഇതിനോടകം ഐഎസ്എൽ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിയവരാണ്. ഇപ്പോഴിതാ മലയാളത്തിൽ നിന്നും ആദ്യമായി ഒരു താരം ഫുട്ബോൾ നിക്ഷേപത്തിന് ഒരുങ്ങുകയാണ്.

ALSO READ: ബ്ലാസ്റ്റേഴ്സും ഗോകുലവും മാത്രമല്ല; ദേശീയ ലീഗ് കളിക്കാൻ കേരളത്തിൽ നിന്നും പുതിയ ടീമുകൾ എത്തും

നടൻ പൃഥ്വിരാജാണ് ഫുട്ബോൾ നികേഷ്‌പത്തിന് ഒരുങ്ങുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മാതൃകയില്‍ ആരംഭിക്കുന്ന സൂപ്പര്‍ ലീഗ് കേരളയിലെ ടീമിന്റെ ഓഹരികള്‍ സ്വന്തമാക്കാനാണ് പൃഥ്വിയുടെ നീക്കമെന്നാണ് റിപോർട്ടുകൾ.

ALSO READ: സ്റ്റാറെയ്ക്ക് പറ്റിയ ഐറ്റം; ഫ്രീ കിക്ക് ഗോളിൽ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് താരം; വീഡിയോ കാണാം

സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്ന ആറ് ക്ലബുകളിലൊന്നാണ് തൃശൂര്‍ റോര്‍സ് എഫ്.സി. ഓസ്‌ട്രേലിയന്‍ ലീഗിലെ ബ്രിസ്‌ബെയ്ന്‍ റോര്‍സ് എഫ്.സിയുടെ ചെയര്‍മാനും സി.ഇ.ഒയുമായ കാസ് പടാഫ്ത ആണ് ടീമിന്റെ ഫ്രാഞ്ചൈസി ഉടമ. ഈ ക്ലബിലേക്കാണ് പൃഥ്വിരാജ് ഓഹരി നിക്ഷപിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപോർട്ടുകൾ.

ALSO READ: കേരളാ ബ്ലാസ്റ്റേഴ്സിന്റെ പേര് മാറുമോ? പുതിയ നീക്കങ്ങൾ

മാഗ്നസ് സ്‌പോര്‍ട്‌സ്, നുസീം ടെക്‌നോളജീസ് എന്നീ കമ്പനികളാണ് തൃശൂര്‍ റോര്‍സിന്റെ മറ്റ് ഓഹരിയുടമകള്‍. പൃഥ്വിരാജ് കൂടി വന്നാൽ നിക്ഷേപത്തിനൊപ്പം ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാകാനും സാധ്യതയുണ്ട്.

ALSO READ: വിശ്വാസം അതല്ലേ എല്ലാം; സൂപ്പർ താരത്തെ കൈ വിടാതെ കരോലിസ് സ്കിങ്കിസ്

കൂടാതെ പൃഥ്വിവന്നാൽ മോളിവുഡിൽ നിന്നുള്ള കൂടുതല്‍ താരങ്ങള്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ നിക്ഷേപം നടത്താന്‍ തയാറാകുമെന്നാണ് വിലയിരുത്തല്‍. ഇത് സൂപ്പർ ലീഗ് കേരളയ്ക്കും ഏറെ ഗുണകരമാണ്.

https://dhanamonline.com/news-views/actor-prithviraj-invest-in-football-business-lmg-1323874

വിദേശ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും; സീസൺ മുന്നോടിയായി താരം കൊച്ചിയിൽ…

ബ്ലാസ്റ്റേഴ്സിനായി എല്ലാം നല്കിയവനെ ക്ലബ് കൈവിട്ടു; ഒടുവിൽ പുതിയ സാധ്യത തേടി യുവതാരം