ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയൻ ലൂണ. ബ്ലാസ്റ്റേഴ്‌സിനോടൊപ്പമുള്ള നാലാം സീസണിനാണ് താരം തയ്യാറെടുക്കുന്നത്.
ഇപ്പോളിത പുതിയ സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനോടോപ്പമുള്ള ആഗ്രഹങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലൂണ. താരത്തിന് ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തുന്ന ആദ്യത്തെ നായകനാവണമെന്നാണ് ആഗ്രഹം.
“ക്ലബിനായി ട്രോഫി ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാകാൻ ഞാൻ ആഗ്രഹിക്കുന്നു. അത് അതിശയകരമാണ്. എൻ്റെ വ്യക്തിപരമായ ലക്ഷ്യം ക്ലബ്ബിനായി ട്രോഫി നേടുക എന്നതാണ്. കാരണം ജനങ്ങളും ആരാധകരും എല്ലാവരും ഈ നിമിഷത്തിനായി കാത്തിരിക്കുകയാണ്.” എന്നാണ് ലൂണ പറഞ്ഞിരിക്കുന്നത്.