in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

സഹലിനെ മറികടന്ന് അഡ്രിയാൻ ലൂണ

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ മായാജാലം തീർക്കുന്ന ഉറുഗായ് മജീഷ്യൻ അഡ്രിയാൻ ലൂണ ഒന്നിന് പിറകേ മറ്റൊന്നായി ഒരോരോ നേട്ടങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.

ജംഷഡ്പൂർ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരത്തിൽ കളിക്കാനിറങ്ങിയ അഡ്രിയാൻ ലൂണ നൽകിയ മികച്ച ഒരു അസിസ്റ്റിൽ നിന്നാണ് ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പന്ത് തട്ടിയ വിദേശ താരങ്ങളിൽ ഒന്നാമനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ നൽകിയ അസിസ്റ്റിലൂടെ മറ്റൊരു ക്ലബ്ബ്‌ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിനെ മറികടന്നുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കുന്ന കളിക്കാരനായാണ് അഡ്രിയാൻ ലൂണ മാറിയത്.

8 അസിസ്റ്റുകളാണ് സഹൽ അബ്ദുസമദിന്റെ പേരിലെങ്കിൽ, കഴിഞ്ഞ മത്സരത്തിലെ അസിസ്റ്റോടെ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിലെ 9-അസിസ്റ്റാണ് നേടിയത്. 6 അസിസ്റ്റുകൾ നൽകിയ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഇതിഹാസം ജോസുവും ഇന്ത്യൻ താരം ജെസലുമാണ് ഈ ലിസ്റ്റിൽ മുന്നിലുള്ള മറ്റു താരങ്ങൾ.

ചെന്നൈയുടെ സൂപ്പർ താരത്തെ സ്വന്തമാക്കി ജംഷഡ്പൂർ….

എയും ബിയും ഒന്നുമില്ല, ഒരൊറ്റ ടീം; മറ്റൊരു ടീമിനും സ്വപ്‍നം കാണാൻ പോലും പറ്റാത്ത റെക്കോർഡുമായി ബ്രസീൽ