in

LOVELOVE LOLLOL OMGOMG

നട്ടപ്പാതിരയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്, അമ്പരപ്പ് മാറാതെ ആരാധകർ

നട്ടപ്പാതിരയ്ക്ക് ആരാധകരുടെ ഹൃദയത്തിൽ അമിട്ട് പൊട്ടിക്കുന്നത് പോലെ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഈ വർഷത്തെ ആദ്യ വിദേശ സൈനിങ്.യാതൊരു സൂചനപോലും ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചത്.

നിലവിലെ A-League ചാമ്പ്യന്മാരായ മെൽബൺ സിറ്റി എഫ് സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത പ്ലെയർ, ഒറ്റ റൂമറിൽ പോലും കേൾക്കാത്ത പേര്. പാതിരാത്രിക്കുള്ള സർപ്രൈസ് സൈനിങ്..!!!

അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡായും കളിക്കുന്ന ഉറുഗ്വേ താരമായ അഡ്രിയൻ ലൂണയാണ് അർധരാത്രിയിൽ ബ്ലസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിലേക്ക് അഡ്രിനാലിൻ പമ്പ് ചെയ്തു കൊണ്ട് വന്നത്.

മെൽബൺ സിറ്റിക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഉയർത്തിയ ശേഷമാണ് ഉറുഗ്വായ് താരം കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. രണ്ട് വർഷത്തേക്ക് ആണ് ക്ലബ്ബുമായി താരം കരാർ ഒപ്പുവച്ചത്.

അണ്ടർ 20 അണ്ടർ 17 വിഭാഗങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യമായ ഉറുഗ്വായെ പ്രതിനിധീകരിച്ചിട്ടുള്ള താരം സ്പാനിഷ് ക്ലബായ എസ്പാനിയോളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ആക്രമണം നിരയിലെ യൂട്ടിലിറ്റി പ്ലെയർ ആയി വിളിക്കപ്പെടുന്ന അഡ്രിയാൻ ലൂണ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ ഗോളടിച്ചു മുന്നേറാൻ സഹായിക്കും എന്നത് ഉറപ്പാണ്.

ബാലൻ ഡി ഓർ പുരസ്കാരത്തിന് മെസ്സിയേക്കാൾ യോഗ്യൻ ജോർജീഞ്ഞോ

കേരളത്തിലെ വിവിധ സ്പോർട്സ് സ്കൂളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചു