in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണയെ റാഞ്ചാമെന്ന് ആരും കരുതേണ്ട; ബ്ലാസ്റ്റേഴ്‌സിനൊപ്പം ദീർഘകാലം തുടരുമെന്ന് ലൂണ; വമ്പൻ പ്രഖ്യാപനം

സഹതാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവും കളിക്കളത്തിൽ ആത്മാർത്ഥമായി പന്ത് തട്ടാനുള്ള കഴിവും തന്നെയാണ് ലൂണയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കീഴടക്കിയ അഡ്രിയാൻ ലൂണ നിലവിൽ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത ഒരു വർഷം കൂടി കരാറുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ് അഡ്രിയാൻ ലൂണ.കഴിഞ്ഞ സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമായി അദ്ദേഹം മാറുകയായിരുന്നു.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനാണ് ലൂണ. ലൂണ നായകനായതിനു ശേഷം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മത്സരങ്ങളിലും പരാജയപ്പെട്ടിട്ടില്ല എന്നുള്ളത് അദ്ദേഹത്തിന്റെ നായകത്വത്തിന്റെ കൂടി മികവ് തന്നെയാണ്.

സഹതാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവും കളിക്കളത്തിൽ ആത്മാർത്ഥമായി പന്ത് തട്ടാനുള്ള കഴിവും തന്നെയാണ് ലൂണയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കീഴടക്കിയ അഡ്രിയാൻ ലൂണ നിലവിൽ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത ഒരു വർഷം കൂടി കരാറുണ്ട്.

എന്നാൽ ഈ കരാറിനു ശേഷം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിടുമോ എന്നുള്ള ആശങ്ക ആരാധകരിൽ പലർക്കും ഇപ്പോഴേ ഉണ്ടാകും. പക്ഷേ അഡ്രിയാൻ ലൂണ പറയുന്നത് ഞാൻ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഒരുപാട് കാലം ഉണ്ടാകും എന്ന് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് അഡ്രിയാൻ ലൂണ താൻ കേരള ബ്ലാസ്റ്റേഴ്സിൽ ഒരുപാട് കാലം ഉണ്ടാകുമെന്ന് കമന്റ് ആയി കുറിച്ചത്.

നേരത്തെ അൽവാരോ വാസ്കസും ഡയസ്സ് മൊക്കെ ക്ലബ്ബ് വിട്ടു പോയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടർന്ന് താരമാണ് അഡ്രിയാൻ ലൂണ. അത് താരത്തിന് കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ്. തന്റെ കരാർ അടുത്ത സീസണിൽ അവസാനിച്ചാലും ഇനിയും പുതിയ കരാറിൽ ഒപ്പിടുമെന്ന് താൻ ദീർഘകാലം ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടും എന്ന് തന്നെയാണ് ലൂണ വ്യക്തമാക്കുന്നത്.

ഹ്യൂമേട്ടനും പെകൂസനും ലിസ്റ്റിൽ, ഒന്നാമനായി അഡ്രിയാൻ ലൂണ?

ചെന്നൈയുടെ സൂപ്പർ താരത്തെ സ്വന്തമാക്കി ജംഷഡ്പൂർ….