in ,

മികച്ച ഗോളിനുള്ള ഐഎസ്എൽ പുരസ്‌കാരം സ്വന്തമാക്കി അഡ്രിയാൻ ലൂണ..

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിയുമായുള്ള എവേ മത്സരം അരങ്ങേറുന്നതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ.

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിയുമായുള്ള എവേ മത്സരം അരങ്ങേറുന്നതിനു മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ.

കഴിഞ്ഞ മാച്ച്വീക്കിൽ കൊച്ചിയിൽ വെച്ച് നടന്ന ജംഷഡ്പൂര് എഫ്സിക്കെതിരായ മത്സരത്തിൽ കിടിലൻ പാസ് ഗെയിമിങ്ങിലൂടെ അഡ്രിയാൻ ലൂണ നേടിയ ഗോളാണ് മാച്ച് വീക്ക്‌ 13-ലെ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരത്തിനു അർഹമായത്.

നിരവധി മനോഹര ഗോളുകൾ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്ത ഉറുഗായ് താരം ഇതാദ്യമായൊന്നുമല്ല ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്, ഇതിനകം തന്നെ നിരവധി തവണ ലൂണ മികച്ച ഗോളിനുള്ള പുരസ്‌കാരങ്ങൾ കൈപറ്റിയിട്ടുണ്ട്.

അതേസമയം ജംഷഡ്പൂര് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ മുംബൈ സിറ്റിക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാല് ഗോളിന് പരാജയപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന മാച്ച് വീക്കിൽ ബ്ലാസ്റ്റേഴ്സിനു മത്സരങ്ങളില്ല. ഈ മാസം 22-ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം അരങ്ങേറുന്നത്.

ഐഎസ്എൽ ഷീൽഡ് നേടാൻ ബ്ലാസ്റ്റേഴ്സിന് ഇനി കഴിയുമോ?പോയന്റ് ടേബിൾ ഇങ്ങനെ..

കണക്കെടുപ്പിലും പരാജയമായി ബ്ലാസ്റ്റേഴ്‌സ്, മിന്നിതിളങ്ങി പെരേര ഡയസ്