എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി എഫ് സി യുടെ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലായ സ്റ്റാർ സ്പോർട്സ് ത്രീയിൽ തത്സമയം സംപ്രേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി സ്റ്റാർ സ്പോർട്സ് അധികൃതർ.
ഏപ്രിൽ 7 ന്നാണ് എഫ് സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കമാകുക.മുംബൈ സിറ്റി എഫ് സി യുടെ മത്സരങ്ങൾ ഏപ്രിൽ 8,ഏപ്രിൽ 11,ഏപ്രിൽ 14,ഏപ്രിൽ 18,ഏപ്രിൽ 22,ഏപ്രിൽ 26 എന്നീ തീയതികളിലാണ്.
അൽ -ജെസിറ,അൽ ഖുവ അൽ ജാവിയ,അൽ ശബാബ് എന്നീ ക്ലബ്ബുകളാണ് മുംബൈ സിറ്റി എഫ് സിയുടെ ഗ്രൂപ്പിലുള്ളത്.
എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്ലബ്ബാകാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് മുംബൈ സിറ്റി എഫ് സി പരിശീലകൻ ഡെസ് ബക്കിംഗ്ഹാം പ്രതികരിച്ചു.