ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശം കഴിയുമ്പോഴേക്കും ഫുട്ബോൾ ആരാധകർക്ക് അടുത്ത ആവേശദിന രാത്രികൾ സമ്മാനിക്കുന്ന ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾ വരികയാണ്.
ഏപ്രിൽ മാസത്തിൽ കേരളത്തിലെ ഫുട്ബോൾ പാരമ്പര്യം നിറഞ്ഞുനിൽക്കുന്ന മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ചാണ് ഇന്ത്യയിലെ മുൻനിര ക്ലബ്ബുകൾ മാറ്റുരക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് അരങ്ങേരുന്നത്.
അതേസമയം കേരളത്തിൽ നിനുമുള്ള ഐaഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ മെയിൻ ടീമിനെ തന്നെ ഇത്തവണ ഹോം നാട്ടിലെ മത്സരങ്ങൾക്ക് കളത്തിലിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വന്തം നാട്ടിൽ സ്വന്തം ആരാധകർക്ക് മുന്നിലാണ് ടൂർണമെന്റ് നടക്കുന്നത്, കൂടാതെ ഹീറോ സൂപ്പർ കപ്പ് വിജയിക്കുന്നവർക്ക് ഒരു മത്സരം കൂടിയപ്പുറം എഎഫ്സി ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള വലിയ സുവർണ്ണാവസരമുള്ളതിനാൽ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ അണിനിരത്തുന്നത് ശുദ്ധമണ്ടത്തരമാകും.
ഇതിനകം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായതിനാൽ ചെറിയൊരു ഇടവേള ആസ്വദിച്ച് ഈ മാസം അവസാനത്തോടെ ഹീറോ സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് ടീം അംഗങ്ങൾ എത്തുമെന്നാണ് കരുതുന്നത്.