ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയാണ് ജസ്പ്രീത് ബുമ്ര. പല നിർണായക ഘട്ടങ്ങളിലും ടീം ഇന്ത്യയ്ക്ക് രാക്ഷനായി ബുമ്ര എത്തിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.
ബുമ്രയ്ക്കൊപ്പം ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന എന്ന് വിശേഷണമുള്ള മറ്റൊരു താരമാണ് മുഹമ്മദ് ഷമി. എന്നാൽ നീണ്ട ഏഴ് മാസമായി കളത്തിന് പുറത്താണ് ഷമി. പരിക്ക് തന്നെയാണ് കാരണം.
ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…
2023 ഫൈനലിൽ ഓസ്ട്രലിയക്കെതിരായാണ് താരം അവസാനമായി കളിച്ചത്. അതിന് ശേഷം ഒരു മത്സരത്തിൽ പോലും താരം മൈതാനത്ത് ഇറങ്ങിയിട്ടില്ല. ഉപ്പൂറ്റിക്ക് സംഭവിച്ച പരിക്കായിരുന്നു താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ ഏഴ് മാസങ്ങളായി പൂർണമായും കളിക്കളത്തിന് പുറത്ത് നിൽക്കുന്ന ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള നിർണായക സൂചനകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു.
ALSO READ: ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു
മൈതാനത്ത് നിന്ന് പൂർണമായും വിട്ടുനിന്നിരുന്ന ഷമി ഇപ്പോൾ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പുനരാരംഭിച്ചതായാണ് റിപോർട്ടുകൾ. സ്പോർട്സ് സയൻസ് & മെഡിസിൻ തലവൻ ഡോക്ടർ നിതിൻ പട്ടേലിന്റെയും സ്ട്രെങ്ത് & കണ്ടീഷനിങ് പരിശീലകൻ രജനീകാന്തിന്റെയും നേതൃത്വത്തിലാണ് പരിക്കിൽ നിന്നുള്ള ഷമിയുടെ തിരിച്ചുവരവ്.
ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം
നെറ്റ്സിൽ യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലാതെ ഷമി പന്തെറിയുന്നുണ്ടെന്നും ഇത് മികച്ചൊരു സൂചനയാണെന്നും ഷമിയുടെ കുട്ടിക്കാല പരിശീലകൻ ബദ്രുദീൻ പറയുന്നു. അതേ സമയം ഫിറ്റ്നസ് വീണ്ടെടുക്കാനായാൽ താരം ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും.