കേരളാ ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, എന്നിവരാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ പ്രധാന ലീഗുകളിൽ കളിക്കുന്ന പ്രധാന ക്ലബ്ബുകൾ. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ അടുത്ത സീസണിലേക്ക് കേരളത്തിൽ നിന്ന് ഒരു ക്ലബ് കൂടി ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ ഭാഗമാവുകയാണ്. മലപ്പുറത്തെ തിരൂരിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) ആണ് ഇന്ത്യൻ ഫുട്ബോൾ പിരമിഡിയന്റെ പ്രധാന ഭാഗമാവുന്നത്.
ALSO READ: ഓരോ ദിവസവും ഓരോ ലക്ഷം രൂപ പിഴ; അൻവർ അലിയെ കാത്തിരിക്കുന്നത് മുട്ടൻ പണി
കഴിഞ്ഞ ദിവസം എഐഎഫ്എഫ് 2024-25 സീസണിൽ പങ്കെടുക്കുന്ന ഐ ലീഗ് 3 യിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ വിവരം പുറത്ത് വിട്ടിരിക്കുകയാണ്. 15 ക്ലബ്ബുകളുടെ പേരുകൾ പുറത്ത് വിട്ടപ്പോൾ അതിൽ സാറ്റ് തിരൂരും ഭാഗമായിരിക്കുകയാണ്.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മുംബൈയ്ക്കെതിരെ; ഡ്യൂറൻഡ് കപ്പ് ഫിക്സറുകൾ പുറത്ത്
ജില്ലയിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബാൾ അക്കാദമിയായി 2011ൽ രൂപവത്കരിച്ച സാറ്റിൽനിന്ന് ഇതിനകം നിരവധി താരങ്ങളെ വളർത്തിയെടുത്തിട്ടുണ്ട്. ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളായ മുഹമ്മദ് ഇർഷാദ്, അബ്ദുൽ ഹക്കു, മുഹമ്മദ് സലാഹ്, പി.പി. റിഷാദ്, ഫസലുറഹ്മാൻ മെതുകയിൽ, കഴിഞ്ഞ കെ.പി.എല്ലിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മെഹ്ദി അടക്കമുള്ള താരങ്ങൾ സാറ്റ് തിരൂരിന്റെ സംഭാവനകളാണ്.
ALSO READ: 4-4-2 മാറുന്നു; സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഫോർമേഷനിലേക്ക്
കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) എട്ടു സീസണുകളിൽ നാലു തവണ സെമിയിലെത്താനും കഴിഞ്ഞ സീസണിൽ ഫൈനലിലെത്താനും കഴിഞ്ഞു. ഇതാണ് സാറ്റിനെ ഐ ലീഗ് 3യിലേക്ക് എത്തിച്ചത്.
ALSO READ: ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പിൽ പരിക്ക്; രണ്ട് സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിൽ
സ്ഥിരമായി സ്പോൺസർമാരൊന്നും ഇല്ലാതെയാണ് സാറ്റിന്റെ ഈ വളർച്ച എന്നതും ശ്രദ്ധേയമാണ്. മുൻ കേരള സന്തോഷ് ട്രോഫി കോച്ച് എം. പീതാംബരനാണ് സാറ്റിന്റെ പരിശീലകൻ.
https://khelnow.com/football/indian-football-i-league-3-aiff-announce-approved-teams-202407