in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെ ഐഎസ്എല്ലിന് വമ്പൻ തിരിച്ചടി

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല, മറ്റു ക്ലബ്ബുകളുടെ ആരാധകരും ആശാന് പിന്തുണ നൽകുന്നുണ്ട്. ഇവാൻ ആശാന് ലഭിക്കുന്ന പിന്തുണ ഐഎസ്എല്ലിനും ഐഎസ്എല്ലിലെ മോശം റഫറിമാർക്കെതിരെയുമുള്ള ആരാധകരുടെ പ്രതിഷേധം തന്നെയാണ്. മത്സരത്തിൽ ആശാനും പിള്ളേരും കളം വിട്ടത്തിന് പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പണി തുടങ്ങിയിരുന്നു.

ബെംഗളൂരു എഫ്സിക്കെതിരായ ആദ്യ പ്ലേഓഫിലെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് കളിക്കാരെയും കൂട്ടി കളം വിട്ട നടപടിയിൽ പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇന്നലെ കൊച്ചിയിൽ വിമാനമിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിനും ഇവാൻ ആശാനും ആരാധകർ നൽകിയ സ്വീകരണം അതിന് തെളിവാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല, മറ്റു ക്ലബ്ബുകളുടെ ആരാധകരും ആശാന് പിന്തുണ നൽകുന്നുണ്ട്. ഇവാൻ ആശാന് ലഭിക്കുന്ന പിന്തുണ ഐഎസ്എല്ലിനും ഐഎസ്എല്ലിലെ മോശം റഫറിമാർക്കെതിരെയുമുള്ള ആരാധകരുടെ പ്രതിഷേധം തന്നെയാണ്. മത്സരത്തിൽ ആശാനും പിള്ളേരും കളം വിട്ടത്തിന് പിന്നാലെ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ പണി തുടങ്ങിയിരുന്നു.

ഐഎസ്എല്ലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആദ്യ ഘട്ടത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതിഷേധം നടത്തിയിരുന്നു. പല ആരാധകരും ഐഎസ്എല്ലിനോടുള്ള പ്രതിഷേധസൂചകമായി സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും ഐഎസ്എൽ പേജുകൾ അൺലൈക്ക് ചെയ്തും അൺഫോള്ലോ ചെയ്യുകയും ചെയ്തിരുന്നു.

ഐഎസ്എല്ലിന്റെ സമൂഹ മാധ്യമ പേജുകൾക്ക് ലഭിക്കുന്ന ലൈക്കുകളിൽ ഏറിയ പങ്കും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടേതാണ്. അതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പേജുകൾ അൺഫോള്ലോ ചെയ്യുന്നത് ഐഎസ്എല്ലിനും നല്ല കാര്യമല്ല. അതിനാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ഇതൊരു ബഹിഷ്ക്കരണ ക്യാമ്പയിൻ ആവാതെ മാറാൻ ഐഎസ്എൽ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്.

മത്സരത്തിന് പിന്നാലെ പരിശീലകൻ ഇവാൻ വുകമനോവിച്ചോ മറ്റ് കോച്ചിങ് സ്റ്റാഫുകളോ താരങ്ങളോട് വിഷയത്തിൽ പ്രതികരിക്കാത്തത് ഐഎസ്എൽ അധികൃതരുടെ നിർദേശപ്രകാരമാണ് എന്ന സൂചനയുമുണ്ട്. പരിശീലകന്റെയോ താരങ്ങളുടെയോ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഉണ്ടായാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ബഹിഷ്കരണം ഉണ്ടാവുമെന്നും അത് സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ റേറ്റിങ്ങുകളിലും തങ്ങളെ ബാധിക്കുമെന്ന വ്യക്തമായ ബോധം ഐഎസ്എൽ സംഘടകർക്കുണ്ട്.

ഇവാൻ വുക്കുമനോവിച്ചിന് പണി വരുന്നു കനത്ത നടപടി നേരിടേണ്ടി വരും.

കാര്യങ്ങൾ ശുഭകരമല്ല; വിവാദ റഫറി ക്രിസ്റ്റൽ ജോണിന് വരാനിരിക്കുന്നത് എട്ടിന്റെ പണി