in

CryCry LOVELOVE

വിടവാങ്ങൽ വേളയിൽ കണ്ണീരണിഞ്ഞു അഗ്യൂറോയുടെ വാക്കുകളിങ്ങനെ

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ കണ്ണീരായി പെയ്തിറങ്ങുകയാണ് അർജൻറീനയുടെ സൂപ്പർതാരവും സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരവുമായ സെർജിയോ അഗ്യൂറോയുടെ വിടവാങ്ങൽ പ്രസംഗം. കളിക്കളത്തിൽ ഇനിയുമേറെ സ്വപ്നങ്ങൾ സഫലമാക്കാൻ ബാക്കിവെച്ചാണ് ഹൃദയസംബന്ധമായ അസുഖം മൂലം അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കുന്നത് അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാളം പരിഭാഷ താഴെ ചേർക്കുന്നു.

Sergio Aguero Retireing

“പ്രൊഫെഷണൽ ഫുട്ബോളിൽ കളിക്കുന്നത് നിർത്താൻ ഞാൻ തീരുമാനിച്ചു എന്നു നിങ്ങളെ അറിയിക്കുന്നതിനാണിത്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്.”
“ഒന്നാമതായി എന്റെ ആരോഗ്യമാണ്, ഒരു മാസത്തിനു മുൻപ് എനിക്കുണ്ടായ പ്രശ്‌നം നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ. ഡോക്ടർമാരിൽ നിന്നും എനിക്ക് മികച്ച ചികിത്സയാണു ലഭിച്ചത്. അവർ എന്നോട് കളി നിർത്തുകയാണ് ഉചിതമെന്നു പറഞ്ഞതിനെ തുടർന്ന് ഒരാഴ്‌ചയോ പത്തു ദിവസമോ മുൻപാണ് ഞാനീ തീരുമാനം എടുത്തത്.”

“എന്തെങ്കിലും പ്രതീക്ഷയുണ്ടാകുമോ എന്നറിയാൻ വേണ്ടി ഞാൻ ഞാൻ സാധിക്കുന്നതു പോലെ എല്ലാം ചെയ്‌തു. എന്നാൽ അതൊന്നും ഉണ്ടായില്ല. എന്നാൽ എന്റെ കരിയർ കടന്നു പോയ വഴികളിൽ എനിക്ക് അഭിമാനമുണ്ട്.”

Sergio Aguero Retireing

എനിക്ക് അഞ്ചു വയസുള്ളപ്പോൾ മുതൽ ഫുട്ബോൾ കളിക്കണം എന്നും അർജന്റീനിയൻ ഫസ്റ്റ് ഡിവിഷനിൽ ആയിരിക്കണമെന്നും ഞാൻ സ്വപ്‌നം കണ്ടിരുന്നു. എന്നാൽ യൂറോപ്പിലേക്ക് പോകുന്ന കാര്യം ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.”

ഇന്ഡിപെന്ഡെന്റെക്കും പതിനെട്ടു വയസു മുതൽ എന്നിൽ വിശ്വാസം അർപ്പിച്ച അത്ലറ്റികോ മാഡ്രിഡിനും, സിറ്റിയിൽ ഉള്ളവർക്കും ഞാൻ നന്ദി അറിയിക്കുന്നു. എനിക്ക് എന്താണ് തോന്നുന്നതെന്ന് അവർക്കറിയാം, ഞാൻ ഏറ്റവും മികച്ചതാണ് അവിടെ നൽകിയിരിക്കുന്നത്.”

“ബാഴ്‌സലോണയിൽ എത്തിയത് അവിശ്വസനീയമായ കാര്യമാണ്. ഞാൻ ലോകത്തിലെ ഏറ്റവും വലിയ ക്ലബിലേക്കാണ് വന്നത് എന്നെനിക്കറിയാം, എല്ലാം സംഭവിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ ഞാൻ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന ദേശീയ ടീമിന്റെ കാര്യത്തിലും.”

ഇത് NCG, നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട്! സ്വന്തം ഗ്രാമത്തിൽ നല്ലൊരു ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കാൻ നടരാജൻ!

സൂപ്പർതാരത്തിനെ സ്വന്തമാക്കുവാൻ ബയേൺ ലെവൻഡോവ്സ്കിയെ ഒഴിവാക്കുന്നു…