in

അഹമ്മദാബാദിനും വേണ്ട, ‘ക്യാപ്റ്റൻ അയ്യർ’ ഇനി എവിടേക്ക്??

ശ്രേയസ് അയ്യർ ഇനി എവിടേക്ക്? ഡൽഹി ക്യാപ്പിറ്റൽസിനെ സ്വപ്നം കാണാൻ പഠിപ്പിച്ച ക്യാപ്റ്റൻ, ഇന്ന് ഡൽഹിക്ക് ശ്രേയസിനെ വേണ്ട. ലക്നൗ, അഹമ്മദാബാദ് ടീമുകളും ശ്രേയസിനോട് മുഖം തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ എങ്കിൽ ലേലത്തിൽ എത്തുമ്പോൾ എവിടേക്ക് പോവുന്നതാണ് ശ്രേയസിന് ഗുണകരം ആവുക..? ക്യാപ്റ്റനെ തേടുന്ന ടീമുകൾക്കപ്പുറം നല്ലൊരു മധ്യനിര ബാറ്റർ എന്ന നിലയിലും ശ്രേയസിന് ഡിമാന്റ് ഉണ്ടാവും..

IPL ഇന്ത്യൻ ആരാധകർക്ക് ആവേശമാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ പടരുന്നതും അതിവേഗത്തിൽ. അത്തരത്തിൽ കഴിഞ്ഞ മാസങ്ങളിൽ എല്ലാവരും ഏറ്റെടുത്ത, യുക്തി പരമായി ശരി എന്ന് തോന്നിയ വാർത്തയാണ് ശ്രേയസ് അയ്യർ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയേക്കുമെന്നത്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ഡമ്മി ഫാൻ പേജുകള്‍ അത് പോസ്റ്റ് ചെയ്തത് പോലും ആരാധകർ ഏറ്റെടുത്തു. പക്ഷേ ഗുജറാത്തുകാരൻ ആയ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യമാണ് ടീമിന് ഗുണകരം എന്ന തീരുമാനമാണ് അഹമ്മദാബാദ് എടുത്തത് എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍..

റിഷഭ് പന്തിന്റെ ബ്രാന്റ് വാല്യൂ ആണ് വലുത് എന്ന തീരുമാനം ഡൽഹി മാനേജ്മെന്റിന്റെ ശരിയാണ്, എന്നാൽ രണ്ടാമൻ ആവാനില്ല എന്ന തീരുമാനം ശ്രേയസിന്റെ ശരിയും. 2018 ൽ പുതു പ്രതീക്ഷകളുമായി വന്ന് ടൂർണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ഡൽഹി, അന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത് ശ്രേയസ് അയ്യർ – ഡൽഹിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2019, 2020 വർഷങ്ങളിൽ മികച്ച സീസണുകൾ. 2020 ൽ ചരിത്രത്തിൽ ആദ്യമായി ഒരു IPL ഫൈനൽ. പക്ഷേ പരിക്ക് വില്ലനായി, താത്കാലിക ക്യാപ്റ്റൻ ആയി പന്ത് തിളങ്ങിയപ്പോൾ അത് മികച്ചതായി തോന്നി ഡൽഹി മാനേജ്മെന്റിന്.

അത് അവസാനിച്ചത് ശ്രേയസിന്റെ വിടവാങ്ങലിൽ. തനിക്ക് ഐഡന്റിറ്റി തന്ന ഡൽഹി ക്യാപ്പിറ്റൽസ് ടീമിനോട് വിടപറഞ്ഞത് സ്വയം റിലീസ് ആവാൻ ശ്രേയസ് തീരുമാനിച്ചു. പക്ഷേ സ്വയം മാറുമ്പോള്‍ ഒരു ഉറപ്പായ ബാക്കപ്പ് പ്ലാൻ ഉണ്ടാവും എന്ന് കരുതി.. കൂട്ടത്തിലെ ഏക പ്രൂവൻ – ഇന്ത്യൻ IPL ക്യാപ്റ്റൻ  എന്ന ടാഗ് പുതിയ ടീമിലൊന്നിനെ ഉറപ്പായും അട്രാക്ട് ചെയ്യും എന്ന് കരുതി – പക്ഷേ കഥയിൽ ട്വിസ്റ്റോട് ട്വിസ്റ്റാണ്. ലക്നൗ നേരത്തെ തന്നെ രാഹുലിനെ ഉറപ്പിച്ചു, അഹമ്മദാബാദ് ഹാർദിക് പാണ്ഡ്യയെ മുഖമാക്കാൻ തീരുമാനിച്ചു – രണ്ട് ടീമിനും നായകനെ വേണ്ട.

നിലവിൽ അഹമ്മദാബാദിലേക്കോ ലക്നൗലേക്കോ എത്താനുള്ള സാധ്യത 0.1% നിൽക്കുമ്പോൾ ശ്രേയസിന്റെ വഴി ലേലമാണ്. അവിടെ ഒരുപക്ഷേ 10+ കോടി പോവാനുള്ള സാധ്യത എത്രത്തോളം എന്ന് അറിയില്ല, പക്ഷെ നായകൻ ആയാണ് എത്തിപ്പെടുന്നത് എങ്കിൽ ലോങ്ടേം നോക്കുമ്പോൾ പൈസ പിന്നാലെ വന്നോളും. വേണ്ടത് മികച്ച പ്രകടനങ്ങൾ മാത്രം. ഏത് ടീമിൽ എത്തിയാലും ക്യാപ്റ്റൻ ആയി ആണ് എൻട്രി എങ്കിൽ നല്ല പ്രകടനങ്ങൾ കൊണ്ട് ശ്രേയസിന് അവിടെ രാജാവ് ആവാൻ കഴിയും എന്നതിൽ സംശയങ്ങളില്ല.

ഒരു ക്യാപ്റ്റനെ വേണ്ട ടീമുകൾ മൂന്നാണ്.. RCB, Punjab, KKR.. ഇതിൽ പഞ്ചാബ് ഒരുപക്ഷേ മയാങ്ക് അഗർവാളിനെ തന്നെ ക്യാപ്റ്റൻ ആക്കിയേക്കും. RCB ഗ്ലെൻ മാക്സിവെല്ലിനെ നായകൻ ആക്കിയാലും അത്ഭുതങ്ങൾ ഇല്ല.
നിലനിർത്തിയവരുടെ കൂട്ടത്തിൽ ഒരു ക്യാപ്റ്റൻസി മെറ്റീരിയൽ ഇല്ലാത്തത് ഒരു ടീം മാത്രം – അത് കൊൽക്കത്ത! പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് കൊൽക്കത്തക്ക് ശ്രേയസിന നോട്ടമുണ്ട് എന്നാണ്. ലേലത്തിൽ കൊൽക്കത്ത തന്നെ സ്വന്തമാക്കിയാലും അത്ഭുതങ്ങൾ ഇല്ല.

ക്രിസ്റ്റ്യാനോയുടെ ഇഷ്ടതാരങ്ങൾ ആരൊക്കെ? ഒടുവിൽ ക്രിസ്റ്റ്യാനോ തന്നെ അത് വെളിപ്പെടുത്തി

ഇത് ഡിവില്ല്യേർസ് തന്നെയല്ലേ? കയ്യടി നേടി സൗത്ത് ആഫ്രിക്കൻ U-19 അപരൻ!