in , , ,

പൂർണ്ണ ശക്തനായി ഞാൻ തിരിച്ചുവരും; ആരാധകർക്ക് ഉറപ്പ് നൽക്കി ബ്ലാസ്റ്റേഴ്‌സ്‌ സൂപ്പർ താരം…

കഴിഞ്ഞ സീസൺ മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ പ്രതിക്ഷയോടെ എഫ്സി ഗോവയിൽ നിന്നും സ്വന്തമാക്കിയ താരമായിരുന്നു ഐബൻഭ ഡോഹ്ലിംഗ്. എന്നാൽ താരത്തിന് ബ്ലാസ്റ്റേഴ്‌സ് എത്തിയത് മുതൽ പരിക്കുകളാണ്.

കഴിഞ്ഞ സീസൺന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റ താരത്തിന് സീസൺ മുഴുവൻ നഷ്ടമായിരുന്നു. ഇപ്പോളിത താരത്തിന് നിലവിലെ സീസണിലും പരിക്കേറ്റ് പുറത്തിരിക്കുകയാണ്. 

പരിക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ്‌ അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിളും താരത്തിന് കളിക്കാൻ കഴിഞ്ഞില്ല. ഇന്നത്തേക്ക്(ഒക്ടോബർ 7) താരം ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിയിട്ട് കൃത്യം ഒരു വർഷം തികഞ്ഞിരിക്കുകയാണ്.

ഈ ഒരു സമയത്ത് ആരാധകർക്ക് പ്രതിക്ഷ നൽക്കുന്ന വാക്കുകളുമായി താരം സാമൂഹിക മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുകയാണ്.  “ഞാൻ ശക്തമായി തിരിച്ചുവരും, എല്ലാ ആരാധകരുടെയും പ്രതീക്ഷകൾക്കൊത്ത് കളിക്കുകയും ചെയ്യും”. എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബാംഗ്ലൂരു രാജാവായി മുന്നേറുന്നു, നിരവധി ടീമുകൾക് പിന്നിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ്..

സെപ്റ്റംബറിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായി വിദേശ സൂപ്പർ താരം; ഔദ്യോഗിക പ്രഖ്യാപനം വന്നു…