in , , ,

സച്ചിന് പുറമെ മറ്റൊരു താരം കൂടി പരിക്കിൽ നിന്ന് മുക്തനായി; കിടിലൻ തിരിച്ചുവരവ് വരുന്നു…

created by InCollage

ഇന്ത്യൻ സൂപ്പർ ലീഗിലെ 2024-25 സീസണിലെ തുടർ തോൽവികൾ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ സീസണിൽ എട്ട് മത്സരങ്ങൾ നിന്ന് എട്ട് പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനതാണ് ബ്ലാസ്റ്റേഴ്‌സ്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒരു സന്തോഷക്കരമായ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഗോൾകീപ്പർ സച്ചിന് സുരേഷിന് പിന്നാലെ പരിക്കിൽ നിന്ന് മുക്തനായി തിരിച്ചു വന്നിരിക്കുകയാണ് ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗ്. 

താരം ഇപ്പോൾ സ്‌ക്വാഡിനൊപ്പം പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരെ അറിയിച്ചത്. പരിക്ക് മൂലം താരം മാസങ്ങളോളം പുറത്തിതായിരുന്നു.

താരത്തിന് ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിച്ചിട്ടുള്ളായിരുന്നു. എന്തിരുന്നാലും സൂപ്പർ താരങ്ങളുടെ തിരിച്ചു വരവൊക്കെ ആരാധകർക്ക് ഏറെ പ്രതിക്ഷയാണ് നൽക്കുന്നത്.

നവംബർ 24ന് ശനിയാഴ്ച രാത്രി 7:30ക്ക് കൊച്ചിയിൽ വെച്ച് ചെന്നൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ അടുത്ത മത്സരം. മത്സരം ജിയോ സിനിമ, സ്റ്റാർ സ്പോർട്സ് 18 വഴി തത്സമയം കാണാം.

ബ്ലാസ്റ്റേഴ്‌സിന്റെ PC ഷെഡ്യൂൾ ചെയ്തു; മിഖായേലാശാനൊപ്പം വരുക ക്യാപ്റ്റൻ…

ലക്ഷ്വദീപിനെ പത്ത് ഗോളിന് വീഴ്ത്തി കേരളം; നിറഞ്ഞാടി ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരങ്ങൾ…