in , , ,

LOVELOVE OMGOMG CryCry

എഐഎഫ്എഫും കൈ വിട്ടു; ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരുവിനെതിരായുള്ള മത്സരത്തിനിടയിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് കളിക്കളം വിട്ട സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരുവിനെതിരായുള്ള മത്സരത്തിനിടയിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് കളിക്കളം വിട്ട സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കളം വിട്ടതിനെ തുടർന്ന് എ ഐ എഫ് എഫിന്റെ അച്ചടക്ക സമിതി നേരത്തെ ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകമാനോവിച്ചിനും പിഴയും മത്സരവിലക്കും ഏർപ്പെടുത്തിയിരുന്നു.

ക്ലബ്ബിന് നാല് കോടി രൂപയും ഇവാന് 5 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത്. കൂടാതെ വുകമാനോവിച്ചിന് പത്തു മത്സരങ്ങളിൽ വിലക്കും എ ഐ എഫ് എഫ് ഏർപ്പെടുത്തിയിരുന്നു.

എ ഐ എഫ് എഫിന്റെ ഈ നടപടിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഇതിനെതിരെ ഒരു അപ്പീൽ നൽകിയിരുന്നു. പിഴത്തുക കുറയ്ക്കാനും പരിശീലകനെതിരെ ഏർപ്പെടുത്തിയ മത്സരവിലക്ക് കുറയ്ക്കാനുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകിയത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ ഈ അപ്പീലും എ ഐ എഫ് എഫ് തള്ളിയിരിക്കുകയാണ്. എ ഐ എഫ്എഫ് ഈ അപ്പീൽ തള്ളിയതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ പിഴയോ പരിശീലകന്റെ മത്സരവിലക്കുകളോ ഒന്നും കുറയില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ എ ഐ എഫ് എഫ് തള്ളിയതോടെ ഇനി ഒരിക്കൽ കൂടി അപ്പീലിന് പോകാൻ ബ്ലാസ്റ്റേഴ്സിനാവില്ല. അതിനാൽ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച പിഴ തുകയും ഇവാന് ഏർപ്പെടുത്തിയ മത്സരവിലക്കും ഇനിയും നിലനിൽക്കും.

അടുത്ത സീസണിൽ വലിയ പ്രതീക്ഷകളോടെ കളിയാരംഭിക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ നീക്കം. പരിശീലകൻ ഇവാൻ വുകമാനോവിച്ചിൻറെ മത്സരവിലക്ക് ബ്ലാസ്റ്റേഴ്സിനെ അടുത്ത സീസൺ തുടക്കത്തിൽ മോശം രീതിയിൽ ബാധിക്കും.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാനും ടീമിനും തിരിച്ചടി;അപ്പീൽ തള്ളി

ലിംഗാർഡ് നോട്ടിങ്ഹാം വിട്ടു; വീണ്ടും പഴയ തട്ടകത്തിലേക്ക്