in , , ,

AngryAngry OMGOMG LOLLOL

കാര്യങ്ങൾ പന്തിയല്ല; ഇവാൻ ആശാനെതിരെ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടിക്കൊരുങ്ങി എഐഎഫ്എഫ്; ഏറ്റവും പുതിയ അപ്ഡേഷൻ അറിയാം

കേരളാ ബ്ലാസ്റ്റേഴ്സിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചും അത്ര ശുഭകരമായ വാർത്തകളല്ല ഇപ്പോൾ പുറത്ത് വരുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെ എഐഎഫ്എഫിന്റെ കടുത്ത നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മർക്കസ് മാർഗല്ലോയടക്കം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചും അത്ര ശുഭകരമായ വാർത്തകളല്ല ഇപ്പോൾ പുറത്ത് വരുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെ എഐഎഫ്എഫിന്റെ കടുത്ത നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മർക്കസ് മാർഗല്ലോയടക്കം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെ വിലക്ക് തന്നെയുണ്ടാവുമെന്നാണ് മർക്കസിന്റെ ട്വീറ്റിൽ നിന്നും ലഭിക്കുന്ന സൂചന. പരിശീലകനെ വിലക്കാൻ തന്നെയാണ് എഐഎഫ്എഫിന്റെ നീക്കം. എന്നാൽ ആ വിലക്ക് എത്രത്തോളം ഭീമമാണ് എന്ന കാര്യം വ്യക്തമല്ല. വലിയൊരു വിലക്ക് നടപടി ഉണ്ടായാൽ അത് കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. പ്ലേ ഓഫിലെ ഇറങ്ങിപ്പോക്കിന് കാരണം പരിശീലകനായ ഇവാൻ വുകമനോവിച്ച് തന്നെയാണ് എന്ന നിഗമനത്തിൽ എഐഎഫ്എഫ് എത്തിയതാണ് ആശാന് വിലക്ക് വരുമെന്ന കാര്യം ഉറപ്പായിരിക്കുന്നത്. വിലക്ക് എത്രത്തോളമാണ് ആൻ കാര്യം മാത്രമാണ് ഇനി വ്യക്തമാവാനുള്ളത്.

ഇവാൻ വുകമനോവിച്ചിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എങ്കിൽ അതിൽ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് വലിയ ദോഷമായി മാറുമെന്ന നിഗമനവും എഐഎഫ്എഫിനുണ്ട്. ഭാവിയിൽ ഇനിയും പരിശീലകർ ഇത്തരത്തിൽ ഇറങ്ങിപ്പോക്ക് നടത്തിയാൽ അത് ഇന്ത്യൻ ഫുട്ബോളിനും ലീഗിനും മോശമായ പ്രതിച്ഛായ ഉണ്ടാക്കുമെന്നും അതിനാൽ ഇവാനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ തന്നെയാണ് എഐഎഫ്എഫിന്റെ നീക്കം.

നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടികളൊന്നും സ്വീകരിക്കരുത് എന്ന ആവശ്യം ഐഎസ്എൽ സംഘാടകരായ എഫ്ഡിഎസ്എൽ എഐഎഫ്എഫിന് നൽകിയിരുന്നു. കേരളായ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടായത് അത് ലീഗിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എഫ്ഡിഎസ്എൽ ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ എഫ്ഡിഎസ്എല്ലിന്റെ ആവശ്യം നിരസിച്ചാണ് എഐഎഫ്എഫ് കാര്യങ്ങൾ നീക്കുന്നത്.

ഇവാൻ ആശാനെതിരെ വിലക്ക് നടപടിക്ക് പുറമെ പിഴയും ഈടാക്കാനുള്ള നീക്കം എഐഎഫ്എഫിനുണ്ട്. കൂടാതെ കേരളാ ബ്ലാസ്റ്റേഴ്സിനും ഭീമമായ തുക തന്നെ ഈ വിഷയത്തിൽ ഈടാക്കും.

ALSO READ: കേരളാ ഫുട്ബോൾ അസോസിയേഷന്റെ പിടിപ്പ്കേടോ?; സൂപ്പർ കപ്പിന് ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം ഇറങ്ങിയേക്കില്ല

സഹലിന്റെ പിൻഗാമിയായി ഈ യുവ താരം

ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിലക്ക്